ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/ശരിയായ തീരുമാനം
ശരിയായ തീരുമാനം
അഞ്ജു രാവിലെ മുതൽ കരച്ചിലാണ്. 2വർഷമായി അവളും അച്ഛനും അമ്മയും കുവൈറ്റി ലാണ് . എല്ലാ വെക്കേഷനും അവർ നാട്ടിലേക്കു പോകാറുണ്ട്. അവിടെ അപ്പൂപ്പനോടും അമ്മുമ്മയോടുമൊത്ത് ഏറെ നാൾ ചിലവഴിക്കാറുണ്ട്. എന്നാൽ ഈ വെക്കേഷന് അവർ നാട്ടിലേക്ക് പോകാൻ ഇരുന്നതാണ്. അവിടെ നാട്ടിൽ അപ്പൂപ്പനോടും അമ്മൂമ്മയോടുമൊത്ത് കുറച്ചു നാൾ ചിലവഴിക്കാം എന്ന് അച്ഛൻ വാക്കു നൽകിയതാണ്. എന്നാൽകൊറോണ എന്ന മഹാവ്യാധി കാരണം കുവൈറ്റിലെ എയർപോർട്ട് അടച്ച കാരണം അവർക്ക് നാട്ടിലേക്ക് വരാൻ കഴിയാതെയായി. അത് അവൾക്ക് വലിയ വിഷമമായി. അവളുടെ കരച്ചിൽ കേട്ട് അച്ഛനും അമ്മയും ഏറെ വിഷമിച്ചു. അവർ അവളെ കൊറോണയുടെ കാഠിന്യം പറഞ്ഞുമനസിലാക്കി. കൊറോണ ലോകത്താകെ പടർന്നു പിടിക്കുകയാണെന്നും ആവൈറസിനെ തുരത്താൻ നാം കൈകൾ കഴുകണമെന്നും വീട്ടിൽ സുരക്ഷിതരായി ഇരിക്കണമെന്നും അവർ അഞ്ജുവിനോട് പറഞ്ഞു. എല്ലാം കേട്ടപ്പോൾ അഞ്ജുവിന് കാര്യങ്ങളെല്ലാം മനസിലായി. താൻ നാട്ടിലേക്കു പുറപ്പെട്ടാൽ തനിക്കു മാത്രം അല്ല തന്നോടു കൂടെയുള്ളവർക്കും ഈ രോഗം പിടിപെടുമെന്ന് അവൾക്ക് മനസിലായി. അതിനാൽ യാത്രയെല്ലാം പിന്നീടാക്കാമെന്നും തീരുമാനിച്ചു. അഞ്ജുവിനെ പോലെ ധാരാളം പേരുണ്ടിന്ന്. നമ്മുടെ ചെറിയ തെറ്റുകൾ നാളെ വലിയ ഒരു ദുരന്തത്തിന് കാരണമായേക്കാം. അതു കൊണ്ട് നാം സുരക്ഷിതരായി വീട്ടിലിരിക്കുക. നാം കാരണം ഈ രോഗം മറ്റൊരാൾക്ക് പിടിപെടാതിരിക്കെട്ടെ "വീട്ടിലിരിക്കൂ സുരക്ഷിതരാകൂ "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |