ഗവ. എച്ച് എസ് എസ് ആനപ്പാറ/എന്റെ ഗ്രാമം
ചുള്ളിയോട്
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ ഒരു പ്രധാന ഗ്രാമമാണ് ചുള്ളിയോട്. സുൽത്താൻ ബത്തേരിയിൽ നിന്നും 10 കി.മീ അകലെ സ്ഥിതി ചെയ്യുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു.
നാമം
പരശുരാമന്റെ കാലത്ത് നിർമ്മിച്ചു എന്നു പറയപ്പെടുന്ന ചുള്ളിയോട് മഹാശിവക്ഷേത്രത്തിലെ ശിവലിംഗത്തിന് വണ്ണം കുറവായിരുന്നു. ‘ചുള്ളി ഉടലുള്ള ആൾ - ചുള്ളിയോട്ടപ്പൻ’ ഇങ്ങനെയാണ് ഈ പ്രദേശം ചുള്ളിയോട് എന്ന പേരിൽ അറിയപ്പെടാൻ കാരണം.
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ് ആനപ്പാറ
- ഗവൺമെൻറ് ഐ.ടി.ഐ ഫോർ വുമൻ
- ജി.എൽ.പി.എസ്സ് ചുള്ളിയോട്