ഗവ. എച്ച് എസ്സ് എസ്സ് ചിതറ/സോഷ്യൽ സയൻസ് ക്ലബ്ബ്
2021 -22 അധ്യയനവർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ജൂലൈ 11 ലോക ജനസംഖ്യാദിനം ഇതിനോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർനിർമാണം,എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ആഗസ്റ്റ് 6 -ഹിരോഷിമ ദിനം ഇതിനോടനുബന്ധിച്ച് ക്വിസ് മത്സരം പ്ലക്കാർഡ് നിർമാണം പോസ്റ്റർ നിർമ്മാണം എന്നിവ ഓൺലൈനായി സംഘടിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട വീഡിയോ കുട്ടികൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ആഗസ്റ്റ് 9- നാഗസാക്കി ദിനം ക്വിറ്റിന്ത്യാ ദിനം ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണവും പ്രസംഗം ഓൺലൈനായി സംഘടിപ്പിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. ക്വിസ് മത്സരം, ദേശഭക്തി ഗാനം ആലാപനം, ചിത്രരചനാമത്സരം,കവിത രചന മത്സരം,പ്രസംഗം പോസ്റ്റർ നിർമ്മാണം, ഇന്ത്യയുടെ വിവിധ വേഷവിധാനങ്ങൾ ധരിച്ച് നിൽക്കുന്ന കുട്ടികളുടെ ഫോട്ടോകൾ, എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനത്തിൽ രാവിലെ 8 30ന് നമ്മുടെ ബഹുമാന്യയായ HM പതാക ഉയർത്തി. PTA അംഗങ്ങളും അധ്യാപകരും SPC കേഡറ്റുകളും സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തു.സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുത്തവർ സംസാരിക്കുകയുണ്ടായി. സെപ്റ്റംബർ 5 -അധ്യാപക ദിനം അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകനെതിരെ പ്രാധാന്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും ഓർമിപ്പിക്കുന്ന വീഡിയോകൾ കുട്ടികൾക്ക് അയച്ചുകൊടുത്തു.
ഒക്ടോബർ 2- ഗാന്ധിജയന്തി ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണംഎന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും നമ്മുടെ വീടും പരിസരവും വൃത്തിയാക്കേണ്ടത് ആവശ്യകതയെക്കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പു നൽകുകയും കുട്ടികൾ വീടും പരിസരവും വൃത്തിയാക്കുന്ന ചിത്രങ്ങൾ എടുത്ത് അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു