ഒരു മലർ മാത്രമെൻ നെറുകയിൽ ചുംബിച്ച
മഴയുള്ള മണ്ണിൻ മണമെവിടെ
ഒരു മനചിത്രമായ് മനസ്സിൽ നിറയുന്ന
രാവിൻ നിലാവിൻ കുളിരെവിടെ
കാലം മറയ്‌ക്കുമീ കാതരമേതോ
പെയ്യും മഴയുടെ സ്വരമെവിടെ
നക്ഷത്രമാലയായ് കോർത്ത് വിടരുന്ന
വെള്ളി മേഘത്തിന് നിറമെവിടെ
വെയിലിന്റെ രക്തത്തിളപ്പിൽ പൊഴിയുന്ന
ഇലകൾ തൻ ഹൃദയങ്ങളിന്നെവിടെ
രണ്ടില നാമ്പിന്റെ പത്തി വിടർത്തുമ്പോൾ
പൊട്ടിച്ചിരിക്കുന്ന മധുവെവിടെ
കരിനാഗമിഴയുന്ന കാട്ടുമാളങ്ങളിൽ
കാണുന്ന കുഞ്ഞിൻ ഭയമെവിടെ
സഞ്ചാര വീഥികൾ കാലമായ് മാറ്റുന്ന
പക്ഷി തൻ പാട്ടിൻ സുഖമെവിടെ
വേദത്തെ പുൽകുമെൻ ലോകമാം ഗുരുവിന്റെ
സ്വർഗീയ സ്വപ്‌നങ്ങൾ ഇന്നെവിടെ