സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

മൂന്ന് ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന വിശാലമായ ക്യാംപസാണ് അയിലറ ഹൈസ്ക്കൂളിന്റേത്. 8,9,10 ക്ലാസുകളിലായി ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിയ്ക്കുന്നു. ആധുനിക രീതിയിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടർ,സയൻസ് ലാബുകൾ പതിനായിരത്തലധികം പുസ്തങ്ങകൾ ഉൾപ്പെടുന്ന ലൈബ്രറി ,വിശാലമായ കളിസ്ഥലം എന്നിവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. മുന്നൂറിലധികം പേരെ ഉൾക്കൊള്ളാവുന്ന ആഡിറ്റോറിയവും, മനോഹരമായി ക്രമീകരിയ്ക്കപ്പെട്ട പാചകശാലയും വിദ്യാലയത്തിലുണ്ട്. ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും ഉപയോഗപ്രദമായ രീതിയില‍ാണ് ശുചിമുറികൾ സജ്ജീകരിച്ചിരിയ്ക്കുന്നത്.

കമനീയമായ പ്രവേശന കവാടവും,അനുബന്ധപാതയും സ്കൂളിന്റെ പ്രത്യേകതയാണ്. ജെവ വൈവിധ്യ ഉദ്യാനവും,വിവിധ തരം ഫലവൃക്ഷങ്ങളും സ്കൂൾ അന്തരീക്ഷത്തെ ശാന്തസുന്ദരമാക്കുന്ന ഘടകങ്ങളാണ്.