അയിലറ

ഏരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മലയോര ഗ്രാമമാണ് അയിലറ.കൊല്ലം ജില്ലയുടെ കിഴക്കൻ പ്രദേശത്താണ് അയിലറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും തമിഴ് നാട്ടിലേക്കു വെറും നാല്പത് കിലോമീറ്റര് ദൂരമേ ഉള്ളു. പ്രകൃതിയിൽ അനുഗ്രഹിക്കപ്പെട്ട മനോഹര സ്ഥലമാണിവിടം. എവിടെ നോക്കിയാലും പച്ചപ്പ്‌ നിറഞ്ഞ ഭാഗങ്ങൾ ആണ് കാണാൻ സാധിക്കുക. അവയ്ക്കിടയിലൂടെ കളകളം ഒഴുകുന്ന അരുവികളും തോടുകളും അതിൽ രൂപം കൊള്ളുന്ന വെള്ളച്ചാട്ടങ്ങളും ഇവിടെ മനോഹരമായ കാഴ്ചയാണ്. പ്രധാനമായും കൃഷിയെ ആശ്രയിചു ജീവിക്കുന്നവർ ആണ് ഇവിടെ അധികവും. ധാരാളം തമിഴ് നാട് സ്വദേശികൾ ഇവിടെ സ്ഥിരതാമസമാക്കി കുടുംബമായി കഴിയുന്നുണ്ട്. സമീപ പ്രദേശമായ വിളക്കുപാറയിൽ ഉള്ള ഓയിൽ പാം കോപ്പറേഷനിൽ പ്രദേശവാസികൾ ജോലി ചെയ്യുന്നു. അത് പോലെ തന്നെ സമീപ നഗരങ്ങളിൽ സർക്കാർ  ജോലിയും സ്വകാര്യ ജോലിയും നോക്കുന്ന ആളുകളും ഇവിടെ ഉണ്ട്. ധാരാളം സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.വിളക്കുപാറ സർക്കാർ ലോവർ പ്രൈമറി സ്കൂൾ,അയിലറ അപ്പർ പ്രൈമറിസ്കൂൾ,അയിലറ ഹൈസ്കൂൾ എന്നിങ്ങനെ വിദ്യാലയങ്ങളും ഗ്രന്ഥശാലകളും അംഗനവാടികളും എല്ലാം ഇവിടെ ഉണ്ട്. ഓസ്കാർ അവാർഡ് നേടിയ ശ്രീ.റസൂൽ പൂക്കുട്ടി ഈ നാട്ടുകാരനാണ്. ധാരാളം കാവുകളും ക്ഷേത്രങ്ങളും നിറഞ്ഞ ഈ പ്രദേശം പൈതൃക പാരമ്പര്യത്തിന് സമ്പന്നമാണ്. ജാതിമതഭേദമെന്യേ ഇവിടുത്തെ ആളുകൾ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കു ചേരുന്നു.

പൊതുസ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹൈസ്കൂൾ അയിലറ
  • അപ്പർ പ്രൈമറി സ്കൂൾ അയിലറ
  • ഗവണ്മെന്റ് എൽ പി എസ്‌ അയിലറ
  • ഗവണ്മെന്റ് എൽ പി എസ് വിളക്കുപാറ
  • പോസ്റ്റ് ഓഫീസ്
  • പൊതുവിതരണ കേന്ദ്രം
  • കൃഷി ഭവൻ

പ്രമുഖ വ്യക്തികൾ

  • റസൂൽ പൂക്കുട്ടി:ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും,ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്..കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ,വിളക്കുപാറ   സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്.ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.
 

ചിത്രശാല