2023-24 പ്രവർത്തനങ്ങൾ

SPC ഓണം ക്യാമ്പ്

    2023-24 അധ്യയന വർഷത്തെ ഓണം ക്യാമ്പ് സെപ്റ്റംബർ 1,2,3 തീയതികളിൽ നടന്നു. ക്യാമ്പിന്റെ ഉൽഘാടനം പ്രിൻസിപ്പാൾ A നജീം നിർവഹിച്ചു. ബോധവൽക്കരണ ക്ലാസുകൾ, സംവാദം, യോഗ, PT, parade,ലഹരിവിരുദ്ധ ചുവർ ചിത്ര രചന എന്നിവ സംഘടിപ്പിച്ചു.'Do's & Don't the usage of mobile phone 'എന്ന വിഷയത്തിൽ ബിനു (Cyber cell), 'Defeat the drugs 'എന്ന വിഷയത്തിൽ Sabeer (Excise dept ), 'National integration,' Sri. Zakeer Hussain (Rtd CI)എന്നിവർ ക്ലാസ്സെടുത്തു. ഭൂപേഷ് സാറിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നടന്നു. സമാപന സമ്മേളനം HM വിജയകുമാർ നിർവഹിച്ചു. അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ, വിനീത, സുജ, സജീത, ചന്ദ്രബാബു PTA അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

എസ് പി സി പാസിംഗ് ഔട്ട് പരേഡ്

 
 


കടയ്ക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ 2021-23വർഷത്തെ SPC കേഡറ്റുകളുടെ  passing out parade Student പോലീസ് കേഡറ്റ് പദ്ധതിയുടെ നോഡൽ ഓഫീസറും DYSP യുമായ ജോസ് നിർവഹിച്ചു.

        കുട്ടികളിൽ സഹജീവി സ്നേഹവും അച്ചടക്കവും ഉത്തരവാദിത്തബോധ വുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച SPC പദ്ധതി 2010 മുതൽ തന്നെ നമ്മുടെ സ്കൂളിൽ ആരംഭിച്ചു.രാജ്യത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന ഈ അഭിമാന പദ്ധതി നമ്മുടെ സ്കൂളിൽ നിന്ന് 12 ബാച്ചുകൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി.സ്കൂൾ PTA പ്രസിഡന്റ്‌ തങ്കരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കടക്കൽ SHO രാജേഷ്,DNO രാജീവ്‌, പ്രിൻസിപ്പാൾ നജീം, വാർഡ് അംഗം സബിത,PTA അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു

Spc ദിനം

Spc ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ  SHO രാജേഷ് പതാക ഉയർത്തുന്നു.

 
 


ലഹരിവിരുദ്ധ ദിനം

  Spc പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ, സുജ എന്നിവർ നേതൃത്വം നൽകി.

   

ജൂൺ 5 -പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ  മധുര വനം പദ്ധതിയുടെ ഭാഗമായി, വൃക്ഷത്തൈകൾ നട്ടു. Spc യുടെ കമ്മ്യൂണിറ്റി പ്രോജക്ട് ആയ  എന്റെ മരം എന്റെ സ്വപ്നം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇക്കുറി ഫലവൃക്ഷതൈകൾ നട്ടത്. കേരളത്തിലെമ്പാടും  1001 മധുര വനങ്ങളിലൂടെ  5 ലക്ഷത്തിലധികം ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന പരിപാടിയാണ് മധുരവനം