"ഒരുവയറൂട്ടാം"

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രഭാത ഭക്ഷണ പരിപാടിയാണ് "ഒരുവയറൂട്ടാം". നമ്മുടെ സ്കൂളിൽ നിർധനരായ പ്രഭാത ഭക്ഷണം കഴിച്ചു വരാൻസാഹചര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്ക് കേഡറ്റുകൾ പ്രഭാത ഭക്ഷണം കൊണ്ട് കൊടുക്കുകയും ചെയ്യുന്ന പരിപാടിയാണിത്. ഇതിന്റെ ഉൽഘാടനം കടക്കൽ SHO രാജേഷ് നിർവഹിച്ചു.