പാരിജാതം പൂത്തുലഞ്ഞ
ഈ വഴിത്താരയിൽ
കള മർമരം തഴുകി നീ വന്നുവോ?
സ്നേഹശകലമാകുന്ന ഈ മലർവാടിയിൽ
ഒരു ചെറു മന്ദഹാസം
തൂകി നീ നിൽക്കുമോ?
നിളയുടെ തീരങ്ങളിൽ ദള മർമരമായ്
എന്നെ തഴുകി ഉറക്കാൻ
വരില്ലേ എൻ പ്രിയേ?
എന്റെ മനസ്സാകുന്ന സ്നേഹം
നിനക്കായ് ഞാൻ സമർപ്പിക്കാം
സ്നേഹമാകുന്ന നിൻ പുഷിപവാടി
എനിക്കായ് നീ സമർപ്പിക്കുമോ?
ശിവനന്ദന കെ എസ്
9 A ജി എച്ച് എസ് ഇരുളത്ത് സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത