കണ്ണിപൊട്ടിക്കേണ്ട ചങ്ങലകൾ
കാലം മറഞ്ഞൊരു കാലഘട്ടത്തിൽ
മിഴികൾ നിറഞ്ഞു നാം നീറിനിന്നു
മഹാമാരിതൻ നടുവിൽ നിന്നൊന്നു
നമ്മുടെ ഭൂമിയെ വീണ്ടടുത്തീടുവാനായ്
രാഷ്ട്രീയം ചൊല്ലുന്ന കാര്യമതൊക്കെയും
വേർതിരിവില്ലാതെ കേൾക്കണം നാം
വീട്ടിലിരുന്നു കൈകോർത്തിടണം
ദുരിതത്തെ നീക്കിടാം ഒന്നിച്ചു നീങ്ങിടാം
മഹാമാരിയെ എതിർത്തിടാം നാം
ശുചിത്വവും പാലിച്ച് മുന്നോട്ട് നീങ്ങിടാം
ജാഗ്രത തെല്ലും മറന്നിടാതെ
കൂട്ടങ്ങൾ കൂടാതെ അകലാം നമുക്കിനി
ഹൃദയത്തിനുള്ളിൽ സ്നേഹവുമായ്
കരുതലായീടണം കനിവോടെ
നാമിന്നു ദോഷങ്ങൾ നാടിനതേകിടാതേ
മത ജാതി ചിന്തകൾ ദൂരെ കളയണം
നന്മകൾ മാത്രമതോർത്തിടണം
പുണ്യമാം ഭൂമിയ്ക്കു പുതു -
തലമുറകളേകിടാം അതിനായി
ഈ വിഷധാരിയെ കൂട്ടിലടയ്ക്കണം നാം
ഇനിയുള്ള കാലം ഒന്നിച്ചു നീങ്ങിടാം
തകരില്ല നമ്മുടെ സ്വർഗഭൂമി....