ലോകമാകവേ ഞെരിഞ്ഞമരുന്നിതാ
ഒരു കിരീടത്തിൻ കീഴിലായ്
ആടിയുലയുന്നിതാ
രാജകീയ സിംഹാസനങ്ങൾ
വിജനമാം തെരുവുകളിൽ
ഇന്നേതോ ഭീതിതൻ കോളിളക്കം
പൊഴിയുന്ന ജീവന്റെ
ഹൃത്തടത്തിലേതോ
ജീവവായുവിൻ
ശൂന്യത
കലിയുഗത്തിൻ കലിപൂണ്ടു
പാഞ്ഞൊരു കിരീടത്തിൻ
ക്ഷതമേറ്റു കരയുന്നു
പവിത്ര സന്നിധികൾ
വിറകൊണ്ടു കൂടിയ
ചങ്ങലക്കണ്ണിയിൽ
മുഴങ്ങുന്നു മൂകമായ്
ഞെരിഞ്ഞമർന്ന
ജീവന്റെ തേങ്ങലുകൾ
ശ്മാശാനമൂകമായ്
തീരുന്ന വീഥികൾക്കപ്പുറം
മുറുകുന്നു മനസ്സിന്റെ
തേങ്ങലുകൾ
തകരുന്ന കണ്ണികൾ
പകരുന്നു ജീവന്
പുത്തനുണർവ്