മഴയിന്ന് പ്രളയമായി
വെയിലിന്ന് വരൾച്ചയായ്
പ്രകൃതിയുടെ ലീലകൾ മനുജാ
നിൻ നിർഭയം ഭയമായി മാറുന്നു
സുന്ദരമാമീ പ്രകൃതിയിന്ന് നിന്റെ കാലനിൽ ഒന്നായി മാറുന്നു
കനലുപോലെ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടിൽ
ഭസ്മാമനുജാ നീ ഇന്ന് ലോകത്തിൽ
ജീവനു വേണ്ടി കൊതിക്കുന്നു നാം
മുത്തശ്ശി കഥയിലെ കഥ പോലെയായി
ഇന്ന് നിന്റെയീ ജീവൻ
മനുഷ്യൻ വ്യഥയോടെ ചേർന്നു
മനുഷ്യനേക്കാളും ക്രൂരനായി തിരിച്ചടിക്കുന്നു നീയിന്ന്
തിരിച്ചടിക്കുന്നുവോ നമ്മോട്
തീ പോലെ കഠിനമാം സൂര്യന്റെ ചൂടിൽ
കത്തി നശിക്കുന്നു നാമേവരും
മഴ ഇന്നു പെയ്താൽ നീന്തി തുടിക്കുന്നു ജീവനുവേണ്ടി നാം
മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് പോലും
ധർമ്മവും വെട്ടിപ്പിടിക്കാൻ വേണ്ട മനുജാ നിൻ രീതിയിൽ നീ തന്നെ ആണ്
വൻമതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചു ഇന്നവൻ
നിന്റെ ജീവന്റെ കാലൻ ആയി
തിരിച്ചടിക്കുന്നുവോ ഇക്കാലമത്രയും