ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് /സയൻസ് ക്ലബ്ബ്.
സ്കൂളിൽ സയൻസ് ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനം, ഓസോൺ ദിനം, ചാ(ന്ദ ദിനം, ശാസ്ത്രദിനം തുടങ്ങിയവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.
സ്കൂളിലെ ശാസ്ത്ര പാർക്ക് ഉയോഗപ്പെടുത്തി പരീക്ഷണങ്ങൾ നടത്താറുണ്ട്. ശാസ്ത്ര മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്.
ശാസ്ത്ര ദിനം, ഫെബുവരി 28, 2022
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ
ശാസ്ത്രലേഖനം
ശാസ്ത്ര വാർത്തകൾ
ശാസ്ത്ര ഗ്രന്ഥാസ്വാദനം
ശാസ്ത്ര കഥകൾ
ശാസ്ത്രഗാനങ്ങൾ
ശാസ്ത്ര പരീക്ഷണങ്ങൾ
സി.വി. രാമൻ - ജീവ ചരിത്ര കുറിപ്പ്
ശാസ്ത്ര നാടകം

സെമിനാർ
-
-
-
ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ

ഫീൽഡ് ട്രിപ്പ്
വിവിധ ആവാസ വ്യവസ്ഥകൾ കുട്ടികൾക്ക് നേരിട്ട് പരിചയപ്പെടുന്നതിനായി ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്.

പഠന പ്രവർത്തനത്തിന്റെ ഭാഗമായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് , ലയറിങ്ങ് മുതലായവ ജൈവ വൈവിധ്യപാർക്കിൽ നടത്താറുണ്ട്.
മണ്ണ് വൈവിധ്യം തേടി
ഗ്രാമത്തെ അറിയുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള
മണ്ണ് കുട്ടികൾ ശേഖരിക്കുകയും അതിൻറെ പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്തു.വനത്തിലെ മണ്ണ് തോട്ടരികിലെ മണ്ണ്, ആറ്റിൻകരയിലെ മണ്ണ്, റബ്ബർ തോട്ടത്തിലെ മണ്ണ് ,കിണർ കുഴിച്ചപ്പോൾ ലഭിച്ച മണ്ണ് ,സ്കൂളിൻറെ പരിസരത്തുള്ള മണ്ണ് ,കുട്ടികളുടെ മുറ്റത്തുള്ള മണ്ണ് , കുന്നിൽചരിവിലെ മണ്ണ്, വെള്ളച്ചാട്ടത്തിനരികിലെ മണ്ണ്എന്നിവ നിരീക്ഷണ വിധേയമാക്കി. വിവിധതരം മണ്ണ് ഉപയോഗിച്ച് മണൽ ട്രേ തയ്യാറാക്കുന്നതായിരിക്കും.
ELA (ENHANCEMENT LEARNING AMBIENCE)
ഇലയുടെ ഭാഗമായി LP തലത്തിൽ ആർട്ട് ഗാലറി തയ്യാറാക്കി. വാർഷികാഘോഷവേളയിൽവാർഡ് മെമ്പർ ശ്രീ.എ. ആർ സ്വഭു മ്യൂസിയം ഉദ്ഘാടനം ചെയ്തു
പ്രോജക്ട്
ഇല എന്ന പ്രോഗ്രാമിന്റെ ഭാഗമായി "ഗ്രാമത്തിലെ മണ്ണിന്റെ വൈവിധ്യം"
എന്ന വിഷയത്തിൽ പ്രോജക്ട് തയ്യാറാക്കി. ഇതിന്റെ ഭാഗമായി 7-ാം ക്ലാസിലെ വിദ്യാർഥികൾ, PTA പ്രസിഡന്റ്, അധ്യാപകരായ ശോഭാ കുമാരി, ജസീന ബീഗം, ഷീജ T എന്നിവർ തണ്ണിത്തോട് കൃഷിഭവൻ സന്ദർശിച്ചു.