ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഉപഭോക്തൃ ക്ലബ്ബ്

  • ഉപഭോക്തൃക്ഷേമമാണ്‌ 1986 ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിന്റെ മുഖ്യമായ ലക്ഷ്യം.
  • പ്രതിഫലം നൽകി ഏതെങ്കിലും സാധനം വാങ്ങുമ്പോഴോ സേവനം ലഭ്യമാക്കുമ്പോഴോ ഒരാൾക്ക്‌ ഉപഭോക്താവ്‌ എന്ന നിലയിൽ ചില അവകാശങ്ങൾ വന്നു ചേരുന്നു.
  • ഉപഭോക്താക്കളുടെ താഴെ പറയുന്ന അവകാശങ്ങൾ ഈ നിയമം അംഗീകരിക്കുന്നു:-
  • ജീവനും സ്വത്തിനും ആപൽക്കരമായ സാധനങ്ങളും സേവനങ്ങളും വിപണനം ചെയ്യപ്പെടുന്നതിൽ നിന്നുള്ള അവകാശം;
  • അന്യായമായ വ്യാപാരസംബ്രദായങ്ങളിൽ നിന്ന്‌ സംരക്ഷിക്കുവാനുതകും വിധം സാധനങ്ങളുടെയും സേവനങ്ങളുടേയും അളവ്‌, ഗുണം,വീര്യം, ശുദ്ധത നിലവാരം എന്നിവ അറിയുന്നതിനുള്ള അവകാശം;
  • സാധ്യമാകുന്നിടത്തോളം സാധനങ്ങളും സേവനങ്ങളും മത്സരവിലക്ക്‌ ലഭ്യമാവുമെന്ന്‌ ഉറപ്പ്‌വരുത്തികിട്ടുന്നതിനുള്ള അവകാശം;
  • സമുചിത സമിതികളിൽ കേൾക്കപ്പെടുകയും ഉപഭോക്താക്കളുടെ തൽപര്യങ്ങൾക്ക്‌ അർഹമായ പരിഗണന ലഭിക്കുമെന്ന്‌ ഉറപ്പ്‌ വരുത്തി കിട്ടുന്നതിനുള്ള അവകാശം;
  • അന്യായമായ വ്യാപാരസംബ്രദായത്തിനോ, സമ്മർദ്ദവിപണന തന്ത്രങ്ങൾക്കോ അല്ലെങ്കിൽ തത്വദീക്ഷയില്ലാത്ത ഉപഭോക്തൃ ചൂഷണത്തിനോ എതിരെ പരിഹാരം തേടാനുള്ള അവകാശം;
  • ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം.
  • ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൾ സ്ഥാപിച്ചിട്ടുള്ള ഉപഭോക്തൃ കോടതികൾ വഴി ഒട്ടും പണചിലവില്ലാതെ പെട്ടന്ന്‌ നീതി നടപ്പാക്കി കിട്ടുന്നത്‌ ഈ നിയമത്തിന്റെ പ്രത്യേകതയാണ്‌.
  • 1986 ലെ ഉപഭോക്തൃസംരക്ഷണനിയമപ്രകാരം ഒരു ഉപഭോക്താവിന്‌:
  • ഉപഭോക്തൃകോടതിയിൽ പരാതികൊടുക്കുന്നതിനോ, വാദം കേൾക്കുന്നതിനോ യാതൊരുവിധത്തിലുള്ള ഫീസും നൽകേണ്ടതില്ല.
  • ഉപഭോക്തൃകോടതിയിൽ നൽകേണ്ട പരാതിക്ക്‌ പ്രത്യേക രൂപം നിർദ്ദേശിക്കാത്തതുകൊണ്ട്‌ വെള്ളക്കടലാസ്സിൽ പരാതിയുടെ കാരണവും ആവശ്യപ്പെടുന്ന പരിഹാരവും കാണിച്ചുകൊണ്ട്‌ അപേക്ഷ നൽകിയാൽ മതിയാകും.
  • ഉപഭോക്തൃകോടതിയിൽ സ്വന്തം നിലയിലോ അധികാരപ്പെടുത്തുന്ന മറ്റൊരാൾ മുഖേനയോ തന്റെ വാദം സമർഥിക്കാവുന്നതാണ്‌ ഈ ആവശ്യത്തിന്‌ വക്കീലിനെ ഏർപ്പെടുത്തേണ്ടതില്ല.
  • പരാതിയോടൊപ്പം സത്യവാങ്ങ്‌മൂലം നൽകേണ്ടതില്ല.
  • സാധാരണ സിവിൾ കോടതിയിൽ കാണുന്ന വാദപ്രദിവാദത്തിന്‌ വിധേയനാകേണ്ടതില്ല.
  • വ്യവഹാരകാരണം ഉത്ഭവിച്ച്‌ രണ്ടുവർഷത്തിനുള്ളിൽ പരാതി നൽകിയാൽ മതിയാകും.
  • ഉപഭോക്തൃകോടതിയുടെ വിധിപ്പകർപ്പ്‌ സൗജന്യമായി ലഭിക്കും.
  • ജംഗമവസ്തുക്കളെയാണ്‌ ഈ നിയമത്തിലെ സാധനങ്ങൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. കൈമാറ്റ വ്യവസ്ഥയിലൂടെ വാങ്ങുന്ന സാധനങ്ങൾക്കും ഈ നിയമം ബാധകമാണ്‌. അതായത്‌ ദൈനംദിന ആവശ്യങ്ങൾക്കായി ടൂത്ത്‌പേസ്റ്റ്‌, വസ്ത്രം, ഭക്ഷണപതാർഥങ്ങൾ, ടെലിവിഷൻ എന്നിങ്ങനെ ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ നമ്മൾ ഉപഭോക്താക്കളാണ്‌.
  • ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം 'സാധനം' എന്ന പദത്തിന്റെ നിർവചനത്തിൽ സ്ഥാവരവസ്തുക്കൾ ഉൾപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പുരയിടം വാങ്ങൂന്നയാൾ ഉപഭോക്താവല്ല.
  • സംസ്ഥാന സർക്കാർ ഈ നിയമത്തിന്റെ വിവിധ വകുപ്പുകളിലുള്ള വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന്‌ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്‌.
  • സംസ്ഥാന സർക്കാർ വിജ്ഞാപനം വഴി സംസ്ഥാനത്തിന്റെ ഓരോ ജില്ലയിലും 'ജില്ലാ ഫാറം' എന്നറിയപ്പെടുന്ന ഉപഭോക്തതർക്ക പരിഹാര ഫാറങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരവും ഉൾപെടെ 5 ലക്ഷം രൂപയിൽ കൂടാത്ത പരാതികൾ സ്വികരിക്കുന്നതിന്‌ ജില്ലാഫാറത്തിനധികാരമുണ്ട്‌.
  • അതേപോലെ സംസ്ഥാനത്ത്‌ ഒരു സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും നിലവിലുണ്ട്‌. ഉപഭോക്താവിന്റെ അവകാശങ്ങൾ സംസ്ഥാനത്തിനകത്ത്‌ പരിരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുക എന്നതാണ്‌ സംസ്ഥാനസമിതിയുടെ ലക്ഷ്യം.സാധനത്തിന്റെയോ സേവനത്തിന്റേയോ മൂല്യവും, ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരവും ഉൾപെടെ 5 ലക്ഷം രൂപയിൽ കൂടിയതും എന്നാൽ 20 ലക്ഷം രൂപയിൽ കൂടാത്തതുമായ പരാതികൾ സ്വികരിക്കുന്നതിന്‌ സംസ്ഥാനകമ്മീഷനധികാരമുണ്ട്‌.
  • വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു ഉപഭോക്തൃ ക്ലബ്ബ് 1998 മുതൽ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഉപഭോക്തൃസംരക്ഷണത്തെ ക്കുറിച്ച് പല പരിപാടികളും നടത്തിവരുന്നു.ശ്രീ. സുബൈർ സാർഉപഭോക്തൃ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു

പ്രമാണം:Roleofconsumerclubs.pdf