യാത്രാമൊഴി

മകനേ കേൾക്കുക നീ ഈ അമ്മതൻ യാത്രമൊഴി
കേഴുന്നു നിൻ ഭൂമി മാതാവ് ഞാൻ
കേൾക്കുക നീ എന്റെ യാത്രമൊഴി
നിന്റെ പിറവിയെ തൊട്ടുനിന്നെ പോറ്റിവളർത്തിയ
പോറ്റമ്മയെ മറന്നോവോ നീ
പ്രസവവേദന അറിഞ്ഞിരുന്നില്ല ഞാൻ
കരുതലാൽ നിന്നെ സ്നേഹിച്ചു എങ്കിലും
ഈ പോറ്റമ്മയെ മറന്നോ നീ
നിന്നിൽ പരക്കുന്നു ശ്വാസനിശ്വാസം
ഇത് ഞാൻ എന്ന് അറിഞ്ഞുവോ നീ ?
നിൻ കുഞ്ഞിക്കാലുകൾ തത്തുവാൻ നൽകിയ
അമ്മ തൻ മേനിയെ അറിഞ്ഞുവോ നീ ?
 നീ കേഴുന്ന നേരത്ത്‌ ഒരു ചെറു
കാറ്റായ് തഴുകിയ കരുതൽ മറന്നവോ ?
കുളിർമഴയായ് നിന്നിൽ പെയ്തിറങ്ങിയ
എൻ സ്നേഹം മറന്നുവോ?
മാറുന്ന കാലചക്രങ്ങളിൽ നീ സ്വയം
                       മറന്നാടിയപ്പോൾ
കണ്ടുവോ നീ ഈ അമ്മയിൽ വന്ന
                    ചെറു മാറ്റങ്ങൾ
നിനക്കായ് പകരുവാൻ ശുദ്ധ വായുവില്ല
ചെറു കാറ്റായ് തഴുകുവാൻ കൈകളില്ല .
നിൻ കുരുന്നുകൾക്ക് തത്തികളിക്കുവാൻ
                ആ മേനിയില്ല
നിന്നിലെ ദാഹം ശമിപ്പിക്കാൻ ജല
                         കണികയില്ല
ആവില്ല മകനേ ഈ അമ്മക്കിനിയും ...
പോകുകയാണമ്മ നിന്നെ തനിച്ചാക്കി
               യാത്രയാകുകയാണമ്മ .......
 

അശ്വതി രാജേഷ്
9B ഗവ .വി എച്ഛ് എച്ഛ് .എസ്സ് എസ്സ് കൂടൽ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത