ഒരു നൂറു പൂക്കൾ ചിരിച്ചു നിൽക്കുന്നൊരീ നറു ഭൂമിയെന്നിൽ ഹരം നിറക്കെ ഒരു നൂറു വിത്തുകൾ തേടി നടപ്പൂ ഞാൻ പാരിൽ വസന്തം വിട൪ത്തുവാനായ് കളകളം പാടി കുണുങ്ങി ഒഴുകുമാ ചെറു പുഴയെന്നിൽ ഹരം നിറക്കെ അതു മലിനമാക്കാൻ മടിക്കാത്ത മർത്യരേ തടയുവാനായി ഞാൻ കാത്തു നില്പൂ പുഴകളും പൂക്കളും കിളികളും നിറയുമീ ഭൂമി ,നീയെത്ര, മനോജ്ഞ ധന്യ നിൻ കാവൽ ഏൽക്കുവാൻ സന്നദ്ധസേനയായ് കുഞ്ഞുങ്ങൾ ഞങ്ങൾ ഒരുങ്ങി നിൽപ്പൂ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത