ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/എന്റെ അമ്മ

എന്റെ അമ്മ


ജീവന്റെ ജീവനാണെന്റെയമ്മ
സ്നേഹസ്പർശമാണെന്റെയമ്മ.
ആറ്റുനോറ്റെന്നെ വളർത്തി വലുതാക്കും
കാരുണ്യ ദീപമാണെന്റെയമ്മ
ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്ര ദീപമാണെന്റെയമ്മ
അറിവിൻ വെളിച്ചം പകർന്നു നൽകും
നന്മതൻ കേദാരമെന്റെയമ്മ
തണലേകാൻ വന്നൊരു മാലാഖയായ്
അരികത്തു തന്നെയുണ്ടെന്റെയമ്മ.
ജീവനെപ്പോലെ എന്നെക്കരുതുന്ന
സ്നേഹ സാഗരമെന്റെയമ്മ


 

നിസ്നിയ മുഹമ്മദുണ്ണി
6 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത