ഗവ.യു. പി. എസ്.ഇടക്കാട്/ചരിത്രം/വിശദമായി.....
ദക്ഷിനേന്തൃയിലെ ഏക ദുര്യോധന ക്ഷേതമായ മലനടയുടെ മണ്ണില്‍ ക്ഷേതത്തിനടുത്തായി പ്രശാന്തസുന്തരമായ ഗ്രാമീണ അന്തരീക്ഷത്തില്‍ ഇടയ്ക്കാട് ഗവ.യു.പി.സ്കൂള്‍.സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ കൂടുതലും പട്ടിക ജാതി വിഭാഗക്കാരാണ്.അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടുകൊണ്ട് 1945 ല്‍ ഇടയ്ക്കാട് ഗവ.യൂ.പിസകൂപൃവര്‍ത്തനം തുടങ്ങി .അസംബ്ലിഗ്രൗണ്ടിന് തെക്കുഭാഗത്തായി കിഴക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കെട്ടിടമായിരുന്നു ആദ്യം പണിതീര്‍ത്തത്. ഓല മേഞ്ഞ കെട്ടിടമായിരുന്നു. 750-ഓളം കുട്ടികളും 15 അധ്യാപകരും ഹെഡ്മാസ്റ്ററും ഉണ്ടായിരുന്നു . സ്കൂളിന്റെ ആദ്യപ്രധാനാധ്യാപിക ആയിരുന്നു. വളരെ നല്ലരീതിയിലുള്ള, അച്ചടക്കമുള്ള വിദ്യാഭ്യാസം നല്‍കാന്‍ അന്നത്തെ അധ്യാപകര്‍ക്ക് കഴിഞ്ഞു. ക്രമേണ സ്കൂള്‍ പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങി. 6 വര്‍ഷങ്ങള്‍ക്ക്ശേഷം അപ്പര്‍-പ്രൈമറിവിഭാഗം കൂടി സ്കൂളിന് അനുവദിക്കപ്പെട്ടു. യു.പി സ്കൂള്‍ എന്ന നിലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടന്നു, 1500 ഓളം കുട്ടികളും 30 അധ്യാപകരും അക്കാലങ്ങളിള്‍ ഉണ്ടായിരുന്നു. 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്കൂളിന്റ പ്രഥമാധ്യാപകനായി ശ്രീ. രാമചന്ദ്രന്‍ പിള്ള അവര്‍കള്‍ എത്തിയതോടെ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച നിലവാരത്തിലെത്തി. ഭൗതിക സാഹചര്യങ്ങള്‍ ഏറെ വികസിച്ചു. അധ്യാപക രക്ഷകര്‍ത്യസമതികള്‍ രൂപീകരിക്കപ്പെട്ടു. ടോയലറ്റ് , മൂത്രപ്പുര എന്നിവ നിര്‍മ്മിച്ചു. ഹൈസ്കൂളായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും കെട്ടിടങ്ങളുടെയും ഭൗതിക സാഹചര്യങ്ങളുടെയും അപര്യാപ്ത കാരണം അത് തടസ്സപ്പെട്ടു . ഇപ്പോഴും ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിക്കുന്നു. ഇവിടെ നിന്നും വിദ്യാഭ്യാസം നേടിയ പലരും ഉന്നതമായ പല മണ്ഡലങ്ങളിലും സേവനം അനുഷ്ഠിച്ച് വരുന്നു.സമൂഹിക സാസ്കാരിക സേവനം മണ്ഡലങ്ങളില്‍ പ്രശസ്തരായ പലരും ഈ വിദ്യാലയത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. ഇവരെല്ലാം ഈ സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.കാലാന്തരത്തില്‍ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ഈസ്കൂളിലെ കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി . ഏകദേശം 15വര്‍ഷമായി ഈ പ്രവണത തുടരുന്നു.സ്വകാര്യ സ്കൂളുകള്‍ മ്കച്ച ഭൗതിക സാഹചര്യങ്ങളും വാഹന സൗകര്യവും നല്‍കി കുട്ടികളെ ആകര്‍ഷിക്കുമ്പോള്‍ ഈ സ്ഥാപനം ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പ്മുട്ടുകയാണ്. ഇൗ അപരൃാപ്തയ്ക്കിടയിലും മികച്ച വിദൃാഭൃാസം നല്‍കാന്‍ അധൃാപാക൪ക്ക കഴിുന്നു 5 കെട്ടിടങ്ങളിലായി ക്ളാസ്സ്മുറികള്‍ സയന്‍സ് ലാബ് , കംബൃുട്ടര്‍ ലാബ്, ലൈബ്രററി ടോയലറ്റുകള്‍ പാചകപ്പുര എന്നിവ സ് കുളിനുണ്ട് നല്ല രീതിയില്‍പ്രവര്‍ത്തിക്കുന്ന അധൃാപക രക്ഷാകര്‍തൃ സംഘടന സ്കുളിനുണ്ട് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക ചുക്കാന്‍പിടിക്കുന്നു എല്‍.പി യു.പി വിഭാഗങ്ങളിലായി 230 കുട്ടികളും പ്രീ-പ്രൈമറിയില്‍ 23 കുട്ടികളും ഇവിടെ സേവനമനുഷ്ഠിക്കുന്നു തലമുറകള്‍ക്ക് അക്ഷര ശോഭപകര്‍ന്നുകൊണ്ട് നാടിന്റെവിദൃാഭൃാസ പുരോഗതിയില്‍ ഈ വിദൃാലയം നിര്‍ണ്ണായക പങ്ക് വഹിക്കന്നു