ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

രോഗ പ്രതിരോധം

കൊറോണ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ്.അതായത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചു കൊണ്ടുള്ള മുൻകരുതൽ. പക്ഷേ ബാഹ്യമായ മുൻകരുതലുകൾ മാത്രമേ നാം മിക്കവരും സ്വീകരിക്കുന്നുള്ളു. അതായത് മാസ്ക്ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയവ. ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ വൈറസുകൾക്കെതിരെ പ്രവർത്തിക്കാനാവില്ല. അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി. കോവിഡ്- 19 എന്നല്ല, മറ്റേതൊരു രോഗാണുക്കൾക്കും ശരീരത്തിൽ കടന്ന് നമ്മെ കീഴ്പ്പെടുത്താനാവണമെങ്കിൽ നമ്മുടെ രോഗ പ്രതിരോധശേഷിയെ ആദ്യം തോല്പിച്ചതിനു ശേഷമേ സാധിക്കൂ. ആരുടെയൊക്കെയാണോ രോഗ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്നത്, അവരാണ് രോഗികളായി മാറുന്നതും, തുടർന്നുള്ള കുഴപ്പങ്ങളിലേക്ക് പോകുന്നതും. അങ്ങനെയെങ്കിൽ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം ഏതുവിധേനയെങ്കിലും നമ്മുടെ രോഗ പ്രതിരോധ ശക്തി കഴിയുന്നത്ര വർദ്ധിപ്പിക്കാനുള്ള മാർഗ്ഗം ഉടൻ തന്നെ സ്വീകരിക്കുക എന്നതാണ്.

ലക്ഷ്മി രാധാകൃഷ്ൻ
6 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം