ലോകജനതയെ ഭീതിയിലാക്കി
ലോകം വാണരുളീടും ഭീകരൻ
ഒത്തൊരുമിച്ച് നാം നിന്നീടിൽ
ഒാടിയൊളിക്കും രാക്ഷസനാമിവൻ
സർക്കാർ പറയും കാര്യങ്ങൾ
പാലിച്ചീടാം മടിയാതെ
വെറുതെയുള്ള യാത്രകളൊന്നും
വേണ്ടേ വേണ്ട വീട്ടിലിരിക്കാം
ഒത്തുകൂടൽ സൊറപറച്ചിൽ
എന്നിവയെല്ലാം ഒഴിവാക്കാം
മാസ്ക് ധരിക്കാം മുഖം മറയ്ക്കാം
സമൂഹ അകലം പാലിക്കാം
പുറത്തു പോയി വന്നാലുടനെ
കൈകൾ കഴുകി ശീലിക്കാം
ജാഗ്രതയോടെ കാവലിരിക്കും
പോലീസുകാരെ മാനിക്കാം
നിറഞ്ഞ മനസ്സുമായി ജോലികൾ-
ചെയ്യുംആതുരസേവനരംഗത്തെ
ഡോക്ടർമാരേം നെഴ്സൻമാരേം
ആദരവോടെ നമിച്ചീടാം
ഭരണകൂട നിയന്ത്രണങ്ങൾ
എല്ലാം നന്നായ് പാലിച്ച്
തുരത്തീടാം തകർത്തീടാം
കൊറോണയെന്ന വിപത്തിനെ
ഒന്നായ് ചേർന്ന് പ്രാർത്ഥിക്കാം
നൻമ നിറഞ്ഞൊരു നാളേയ്ക്കായ്