കൊറോണ ഭൂതം

കിങ്ങിണി കാട്. ഫലഭൂയിഷ്ഠമായ മണ്ണും നിറയെ കായ്ച്ചു കിടക്കുന്ന നല്ല മധുരമുള്ള പഴങ്ങളും എപ്പോഴും ശാന്തമായി കിടക്കുന്ന പരിസരങ്ങളും ആണ് അവിടത്തെ പ്രത്യേകത അവിടത്തെ ജീവികളെല്ലാം സന്തോഷത്തോടും സമാധാനത്തോടും കൂടി ആയിരുന്നു വസിച്ചിരുന്നത് അവിടെ ഒരു മനുഷ്യൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വൈദ്യർ. കുറെ അത്തി മരങ്ങളുടെ ഇടയിലായിരുന്നു വൈദ്യരുടെ വീട്. അർദ്ധരാത്രി കഴിഞ്ഞു മുയൽ അമ്മയും കുട്ടികളും എത്തിയത്. എന്തുപറ്റി എന്ന് വൈദ്യർ ചോദിച്ചു കുറച്ചുദിവസമായി പനിയാണ് അതുകൊണ്ടാണ് വൈദ്യര് വന്നത് വൈദ്യാർ മരുന്നു കൊടുത്തു വിട്ടു അടുത്ത ദിവസം ആയപ്പോൾ വീണ്ടും വന്നു അപ്പോഴും പനി തീരെ കുറഞ്ഞിട്ടില്ല അതുമാത്രമല്ല പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം തുമ്മൽ എന്നിവയും ഉണ്ടായിരുന്നു വൈദ്യർക്ക് കാര്യം മനസ്സിലായില്ല. എങ്കിലും വൈദ്യർ എല്ലാത്തിനും മരുന്നു കൊടുത്തു കുറച്ചു ദിവസങ്ങൾക്കുശേഷം മുയൽ അമ്മ മരിച്ചു മുയൽ അമ്മയുടെ മരണത്തിനു ശേഷം കുട്ടി മുയലുകൾക്കും പനി ബാധിച്ചു. പാവം മുയൽ കുഞ്ഞുങ്ങളും മരിച്ചുപോയി. അങ്ങനെ കിങ്ങിണി കാട്ടിൽ മരണ നിരക്ക് ഉയർന്നു കൊണ്ടേയിരുന്നു ആർക്കും കാര്യം മനസ്സിലായില്ല. ഒടുവിൽ പട്ടണത്തിൽ നിന്നും കുറേ വൈദ്യർ അവിടെ എത്തി കാര്യങ്ങൾ അവതരിപ്പിച്ചു പടർന്നു പിടിക്കുന്ന കൊറോണ എന്ന വൈറസ് കാരണമാണ് മൃഗങ്ങൾ ചത്തൊടുങ്ങാൻ കാരണം അവർ കണ്ടെത്തി. ജാഗ്രത പാലിക്കണമെന്നും അതിനെതിരെ നമ്മൾ ഒറ്റക്കെട്ടായി പൊരുതണം എന്നും നിർദേശിച്ചു മുൻകരുതലായി എല്ലാവരും മാസ്ക് ധരിക്കണം എന്നു പറഞ്ഞു എപ്പോഴും കൈകൾ ഹാൻഡ് വാഷോ , സാനിട്ടയ്‌സറോ ഉപയോഗിച്ച് കൈകൾ എപ്പോഴും കഴുകണം എന്ന് നിർദേശം നൽകി. കൂടാതെ എല്ലാവരും വീടിനുള്ളിൽ തന്നെ സുരക്ഷിതരായി ഇരിക്കണമെന്നും പറഞ്ഞു. മരണനിരക്ക് കുറഞ്ഞു. എല്ലാവരും സർക്കാർ തന്ന നിർദ്ദേശം അനുസരിച്ചതിനാൽ കൊറോണ എന്ന വൈറസ് ബാധയെ തുരത്തി ഓടിക്കാൻ തന്നെ സാധിച്ചു. അങ്ങനെ പഴയ ആ കിങ്ങിണി കാടിനെ തിരികെ ലഭിച്ചു എന്ന് തന്നെ പറയാം. ഇതിനായി പ്രവർത്തിച്ച സർക്കാരിന് നന്ദി എല്ലാവരും വീടുകളിൽ സുരക്ഷിതരായിരിക്കുക.. സർക്കാർ തരുന്ന നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു നന്ദി

രേഷ്മ.എസ്
7 C ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ