ശാസ്ത്ര പാതയിൽ കുട്ടികൾക്ക് വിജ്ഞാന വെളിച്ചം നൽകുവാനായി ഒരു ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നുണ്ട്. നിലവിൽ ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുന്നത് ശ്രീമതി കവിത ടീച്ചർ ആണ് .നിലവിലെ വിദ്യാർത്ഥികളുടെ പ്രതിനിധി ആഷിൻ ജോസഫ് ആണ്. ശാസ്ത്ര വസ്തുതകൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടി കളിലേക്കെത്തിക്കുവാൻ അക്ഷീണമായ പ്രവർത്തനങ്ങളാണ് ക്ലബ് നടത്തുന്നത്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുവാനായി ശാസ്ത്ര മേളകൾ സംഘടിപ്പിക്കുന്നു, ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കൽ, ശാസ്ത്ര ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യാ ധാരണകളിൽ നിന്നും കുട്ടികളെ ശാസ്ത്രീയമായ ശരികളുടെ പാതയിലേക്ക് കൈപിടിച്ചുയർത്തുവാൻ ക്ലബിന് കഴിയുന്നുണ്ട്.