വിവര സാങ്കേതിക വിദ്യയെ അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്താൻ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സ്മാർട്ട് ക്ലാസ് ഉള്ള ഈ വിദ്യാലയത്തിൽ പത്ത് ലാപ്ടോപ്പും ഒരു ഡെസ്ക് ടോപ്പും ഉണ്ട് . ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നൂതന മാർഗങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ടുള്ള വിശാലമായ ഒരു പാചകപ്പുരയാണ് ഈ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ളത്. 378 കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളാണ്. ഈ വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഒരു ടോയ്‌ലറ്റും ആൺകുട്ടികൾക്കായി 6 മൂത്രപ്പുരകളും 4 ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും 5 ബോയ്സ് ടോയ്‌ലറ്റും ഒരു ഗേൾസ് ടോയ്‌ലറ്റും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിക്കുകയും 5 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മഴവെള്ള സംഭരണത്തിനായി ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ മഴവെള്ള കൊയ്ത്ത് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. വെള്ളത്തിനായി കിണർ, പൊതു ശുദ്ധജല വാട്ടർ ടാങ്ക് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലേക്ക് പ്രവേശിക്കുന്നതിന് റാമ്പോഡ് കൂടിയ 4 കെട്ടിടങ്ങൾ വിദ്യാലയത്തിൽ നിലകൊള്ളുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ദൃഢമായ കോമ്പൗണ്ട് വാൾ നിർമ്മിച്ചിരിക്കുന്നു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സംശയ നിവാരണത്തിനും വായനയ്ക്കും വേണ്ടി 1500 റോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യവും ഈ വിദ്യാലയത്തിൽ ഉണ്ട്. പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ 250 db യുടെ രണ്ട് സ്പീക്കറുകൾ ഈ വിദ്യാലയത്തിൽ ഉണ്ട്. അതുപോലെ 4 എൽസിഡി പ്രൊജക്ടർ തുടങ്ങിയവയും ഈ വിദ്യാലയത്തിൽ ഉണ്ട്. വിശാലമായ കളിസ്ഥലവും സ്വന്തം കൃഷിസ്ഥലവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് ഭാഷാജ്ഞാനം കൈവരിക്കുന്നതിനും ആശയവിനിമയത്തിനും വേണ്ടി ഓരോ ക്ലാസ്സ് മുറികളിലും വായനാ മൂലകൾ സജ്ജമാക്കിയിരിക്കുന്നു. പുസ്തകം, മാസികകൾ, വർത്തമാനപത്രങ്ങൾ തുടങ്ങിയവ ഇവിടെ സജ്ജമാക്കിയിരിക്കുന്നു. പഠനരംഗത്തും ഈ വിദ്യാലയം പ്രശസ്തിയാർജ്ജിച്ചതാണ്. കുട്ടികളുടെ പൊതുവിജ്ഞാന അഭിരുചി വർധിപ്പിക്കുന്നതിനു വേണ്ടി ഉച്ചഭക്ഷണത്തിനുശേഷം സ്കൂൾ വരാന്തയിൽ വരാന്ത ക്വിസ് നടത്തുകയും ഇംഗ്ലീഷ് പരിജ്ഞാനം ഉറപ്പാക്കാൻ ഇംഗ്ലീഷ് ഡയറി, തുടങ്ങിയവ നടത്താറുണ്ട്. ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ അസംബ്ലി സംഘടിപ്പിക്കുകയും പത്രവായന പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.