ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/ചിറകൊടിഞ്ഞ പൂമ്പാറ്റ
ചിറകൊടിഞ്ഞ പൂമ്പാറ്റ ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അവളെ എല്ലാപേരും പൂമ്പാറ്റ എന്നാണ് വിളിച്ചിരുന്നത്.സത്യത്തിൽ അവൾ ഒരു കഞ്ഞു പൂമ്പാറ്റ തന്നെ ആയിരുന്നു.പല വർണങ്ങൾ ഉള്ള പൂമ്പാറ്റയുടെ ചിറകുപോലെ അവൾക്ക് പല തരം കഴിവുകൾ ഉണ്ടായിരുന്നു.എന്നാൽ അവളുടെ കഴിവുകൾക്ക് ചിറക് വി
രിക്കാനുള്ള ചുറ്റുപാട് വീട്ടിൽഉണ്ടായിരുന്നില്ല.അർബുദം ബാധിച്ച് അവളുടെ അച്ഛൻ യാത്രയായി.
പിന്നീട് അമ്മയായിരുന്നു അവൾക്കെല്ലാം.അദ്ധ്യാപകർക്കും അവളെ വളരെ ഇഷ്ടമായിരുന്നു.ആ വർഷം
കലോത്സവത്തിനു അവൾക്ക് ധാരാളം സമ്മാനങ്ങൾ കിട്ടി.സമ്മാനങ്ങൾ അമ്മയെ കാണിക്കാൻ അവൾ
ഒാടിയെത്തി.എന്നാൽ അവളുടെ അമ്മയും അവളെ വിട്ടു പോയി.ചിറകു തളർന്ന പൂമ്പാറ്റയെപ്പോലെ അവൾ
നിലത്തു വീണു.
|