പറന്നു വന്നു പച്ചത്തത്ത
മാവിൻ കൊമ്പിലിരുന്നു
പറന്നു വന്നു കുഞ്ഞികാക്ക
മാവിൻ കൊമ്പിലിരുന്നു
പറന്നു വന്നു മാടപ്രാവ്
മാവിൻ കൊമ്പിലിരുന്നു
പറന്നു വന്നു പുള്ളിക്കുയില്
മാവിൻ കൊമ്പിലിരുന്നു
ഒരുമിച്ചെത്തി എല്ലാപേരും
കലപില പാട്ടുകൾ പാടിക്കൊണ്ട്
മാവിൻ ചോട്ടിലിരുന്നു കളിപ്പൂ
ഞങ്ങളുമവരോടൊപ്പം