ഗവ.യുപിഎസ് രാമപുരം/സയൻസ് പെഡഗോജിക് പാർക്ക്
സയൻസ് പാർക്ക്
സ്കൂൾ ശാസ്ത്ര പഠനത്തിൽ പുതിയ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് സ്കൂൾ ശാസ്ത്രപാർക്ക് ലക്ഷ്യമിടുന്നത്. അന്വേഷണ തൽപരത വളർത്തുക, ശാസ്ത്രസർഗാത്മകത വളർത്തുക, ശാസ്ത്രതത്ത്വങ്ങൾ പ്രയോഗിമായി മനസ്സിലാക്കുക, കുട്ടികളിൽ ആത്മവിശ്വാസത്തോടെ പഠനത്തെ സമീപിക്കുക, ഉപകരണങ്ങൾ സ്വയംനിർമ്മിക്കുക മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സയൻസ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്. പ്രൈമറി മുതൽ സെക്കൻററി വരെയുള്ള ശാസ്ത്രആശയങ്ങളെ ചാക്രികമായി കോർത്തിണക്കിയ ശാസ്ത്ര കൗതുകങ്ങളുടെ പരമ്പരയാണ് ശാസ്ത്രപാർക്ക് . മുഴുവൻ ശാസ്ത്രആശയങ്ങളെയും ചലനം, പ്രകാശം, ജ്യോതിശാസ്ത്രം, മർദം, താപം, ജീവശാസ്ത്രം, എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ച് ശാസ്ത്രആശയങ്ങളെ കൗതുകരൂപേണയുള്ള അവതരണരീതിയാണ് പാർക്കിനെ പ്രസക്തമാക്കുന്നത്, സങ്കീർണമായ ശാസ്ത്രആശയങ്ങൾ പോലും താത്പര്യപൂർവം അന്വേഷിച്ചറിയാൻ സയൻസ് പാർക്ക് ഉപകരിക്കും. ശാസ്ത്രആശയങ്ങൾ നേരിട്ട് പഠിക്കുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ശാസ്ത്ര കൗതുകങ്ങളിലൂടെ കുട്ടികളിൽ ജിജ്‍ഞാസ വളർത്തുകയും തുടർന്ന് കൗതുകങ്ങളുടെ കാരണമന്വേഷിച്ച് പഠനത്തിലെത്തുകയും ചെയ്യുകയാണ് സയൻസ് പാർക്ക് സാധ്യമാക്കുന്നത്. ക്ലാസ്മുറികളിൽ നടക്കുന്ന പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കാവുന്നവയും കുട്ടികളിൽ കൗതുകവും സർഗാത്മഗതയും വളർത്തുന്നതിനുതകുന്നതരത്തിലുള്ള ഉപകരണങ്ങൾ , മാതൃകകൾ തുടങ്ങിയവയാണ് സയൻസ് പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഉപരകരണങ്ങളുടെ ഉപയോഗം ക്ലാസ് മുറികളിൽ മാത്രമല്ല പ്രവർത്തനാ കേന്ദ്രത്തിലുംകൂടിയാണ് എല്ലാ ഉപകരണങ്ങളും ഈടും ഉറപ്പും വലുപ്പവുംകൂടിയവയാണ്. ദീർഘകാലം നിലനിൽക്കുന്നതും നിരന്തരമായി ഉപയോഗിച്ചാലും എളുപ്പം കേടുവരാത്തതുമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
നമ്മുടെ സ്കുളിൽ മികച്ച ഒരു സയൻസ് പാർക്കാണ് പ്രവർത്തിച്ചുവരുന്നത്. സ്പ്രിങ്കളർ , യുട്യൂബ് മാനോമീറ്റർ , കപ്പിൾഡ് പെൻറുലം, ബർണോളിക് ബോൾ,പെൻറുലം ചെയിൻ, സിമ്പിൾ പെൻറുലം, ഡബിൾകോൺ,സെൻറർ ഓഫ്ഗ്രാവിറ്റി, സൈക്ളോയ്‍ഡ് പാത്ത്, ഉത്തോലകം, തുടങ്ങി 62 ഉപകരണങ്ങളാണ് പാർക്കിൽ ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ സ്കുളിലെ വിദ്യാർത്ഥികൾ പൂർണമായു പാർക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. ഓരോഉപകരണത്തിൻെറയും പ്രവത്തനത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുവാൻ വിദ്യാർത്ഥികളെ തയാറാക്കിയിട്ടുണ്ട്. നമ്മുടെ സ്കുളിലെ പാർക്ക് കാണുത്തതിനും പ്രവർത്തനങ്ങൾ പഠിക്കുന്നതിനുമായി മറ്റ് സ്കൂളുകളിൽ നിന്നും വിവിദ്യാർത്ഥികൾ സന്ദർശിക്കാറുണ്ട്. ഉപകരണങ്ങളുടെ പേരുകൾ ലിസ്റ്റ് ചെയ്ത രജിസ്റ്റർ പാർക്കിൽ സൂക്ഷിച്ചിട്ടുണ്ട് കൂടാതെ സന്ദർശകർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുവാനുള്ള ഫീഡ്ബാക് രജിസ്റ്ററും പാർക്കിലുണ്ട്.