സ്വപ്നം


എല്ലാ ദിവസവും രാവിലെ പോകുന്നതുപോലെ അമ്മ പറഞ്ഞത് കേൾക്കാതെ അച്ചൻ കാണാതെ പാച്ചു സൈക്കിളുമായി തൊടിയിലേക്ക് ഇറങ്ങി.കുറേ ദൂരം ചെന്നപ്പോൾ ആണ് ഓർത്തത് ഈ വന്ന വഴിയിൽ ഒന്നും ആരേയും കണ്ടില്ലല്ലോ! പെട്ടെന്ന് മരങ്ങളുടെ ഇടയിൽനിന്ന് ആരോ അടുത്തേക്ക് വരുന്ന ശബ്ദം അവൻ കേട്ടു.അതിനിടെ പാച്ചു കണ്ടു.മരത്തിന്റെ മുകളിൽ ഒരു പരിചയമുളള മുഖം,അയൺമാൻ.......... ഒരു മീററർ മാറി ക്യാപ്ററൻ അമേരിക്ക,തോർ......പെട്ടന്ന് ദേഹം മുഴുവൻ കൊമ്പൻ പല്ലും ഒററകണ്ണും ഒക്കെയായി ഒരു വികൃതരൂപം അവന്റെ അടുത്തേക്ക് നീങ്ങിവന്നു. പാച്ചു രക്ഷയ്ക്കായി അലറി വിളിച്ചു.പക്ഷേ ഇരിക്കുന്നിടത്ത് ഇരുന്ന് വിഷമത്തോടെ നോക്കിയതല്ലാതെ ഇവരാരും പാച്ചുവിന്റെ അടുത്തേക്ക വന്നില്ല.പാച്ചു ഓടാൻ തുടങ്ങി.ആ വികൃതരൂപം പാച്ചുവിന്റെ പിറകേയും.ഒരുകണക്കിന് പാച്ചു വീടിന്റെ പടി കടന്ന് രക്ഷപ്പെട്ടു.................. കാപ്പി കുടിക്കുന്നതിനിടെ ഇന്നലെ കണ്ട ഈ സ്വപ്നം പാച്ചു പറഞ്ഞപ്പോൾ അച്ചൻ പറഞ്ഞു......”സ്വപ്നും അല്ലേടാ പാച്ചു അതിന് ഇങ്ങനെ വിഷമിക്കുന്നത് എന്തിനാ?”.....പാച്ചു പറഞ്ഞു.ഞാൻ പേടിച്ച് വിറച്ചിട്ടും ക്യാപ്ററൻ അമേരിക്കയും അയൺമാനും തോറും ഒന്നും എന്നെ രക്ഷിയ്ക്കാൻ വന്നില്ലല്ലോ.

എടാ, നമ്മുടെ നാട് മുഴുവൻ ലോക്ഡൗൺ അല്ലേ? ഇരിയ്ക്കുന്നിടത്ത് ഇരിയ്ക്കാനല്ലേ നിർദേശം ...പറഞ്ഞത് കേൾക്കാതെ ഇറങ്ങിയാൽ സ്വപ്നത്തിൽ കണ്ടതുപോലെ സംഭവിയ്ക്കും. പാച്ചുവിന്റെ മനസ്സിൽ ഉണ്ടായിരുന്ന ഭയവും ഉത്കണ്ഡയും മാറി . അവൻ ഒരു തീരുമാനത്തിൽ എത്തി.....കോവി‍ഡ് 19 എന്ന ഭീകരൻ വൈറസ്........... ആ ഭീകരൻ വൈറസിനെ തുരത്താനുളള ആയുധം കരുതലാണ്.പാച്ചു പ്രതിഞ്ജ ചെയ്തു. 1, കണ്ണ് മൂക്ക് വായ് എന്നിവ ഇടയ്ക്കിടെ തൊടാതിരിയക്കുക. 2 പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിയ്ക്കുക. 3ഹസ്തദാനം പാടില്ല. പകരം കൈ കൂപ്പി നമസ്തേ ആവാം. 4 മുട്ടിഉരുമ്മി നില്ക്കരുത്.മററുളളവരെ തൊടരുത്. 5ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിയ്ക്കുക. 6 സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക.

നമ്മൾ ഈ വൈറസിനെ തുരത്തും എന്ന ആശ്വാസത്തോടെ പാച്ചു ദീർഘമായി നിശ്വസിച്ചു..........

പ്രണവ്
8 G ജി.എച്ച്.എസ്സ്. കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ