അതിജീവിക്കാൻ ലോകം പൊരുതുന്നു
ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് ഈ കൊറോണക്കാലം. മാനവരാശിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ് ഈ മാരക വൈറസ് ബാധ. അതിജീവിക്കാനുള്ള മനുഷ്യൻെറ തളരാത്ത ഇച്ഛാശക്തിയാണ് കോവിഡ്-19എതിരെയുള്ള പ്രതിരോധപ്രവ൪ത്തനങ്ങൾ. ലോകത്തിലെ പകുതിയിലേറെ
രാജ്യങ്ങൾ കോവിഡ് -19ന് ഇരയായി. ലോകം അതിൻെറ കരുത്തും വേഗതയും വീണ്ടെടുക്കുക തന്നെ ചെയ്യും എന്നാണ് വിശ്വാസം. നിശ്ചലതയിലേക്ക് ലോകം വീണു പോയിരിക്കുന്നു. ശാസ്ത്രത്തിലാണ് ലോകത്തിൻെറ പ്രതീക്ഷ. മരണത്തോടുള്ള യുദ്ധമാണ്, എല്ലാം വിധിക്ക് വിട്ടുക്കൊടുത്ത ചരിത്രമല്ല വേണ്ടത്.
2019- ഡിസംബ൪ ഒന്നിനാണ്, ചൈനയിലെ വുഹാനിൽ നിന്ന് കൊറോണ എന്ന വൈറസ് യാത്ര തുടരുന്നത് .ഏഷ്യയിലും, യൂറോപ്പിലും, അമേരിക്കയിലും സാധാരണ ജീവിതം നിശ്ചലമാക്കി വൈറസ് യാത്ര തുടരുകയാണ്. ജീവൻെറ തുടിപ്പുകൾ നിമിഷങ്ങൾ കൊണ്ട് ഇല്ലാതെയാകുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരി.
സാമൂഹിക അകലം പാലിക്കുക, സമ്പ൪ക്ക വിലക്ക്, സാനിറ്റൈസ൪ ഉപയോഗിക്കുക എന്നിവക്ക് ഒപ്പം അസുഖം സംശയിക്കുന്നവരെ കണ്ടെത്തി ടെസ്റ്റ് നടത്തുക, ആവശ്യമെങ്കിൽ ഏകാന്തവാസത്തിലാക്കുക, സ്വന്തം പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് കൊറോണ വ്യാപനം തടയാൻ നാം സ്വീകരിക്കേണ്ട മുൻ കുരതലുകൾ.
ലോകം കേവിഡിന് മുൻപിൽ പകച്ചു നിൽകുമ്പോഴും കേരളം രണ്ടാംഘട്ടവും വിജയകരമായി തരണം ചെയ്തു. കേരളത്തിൻെറ ഇപ്പോഴത്തെ അവസ്ഥ തികച്ചും ആശ്വാസകരമാണ്. കോവിഡ്-19 ന് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് വികസിത രാജ്യങ്ങൾ. ഭരണകൂടത്തിൻെറയും, ആരോഗ്യ പ്രവ൪ത്തകരുടെയും നിയമപാലകരുടെയും കഠിനാധ്വാനം കൊണ്ട് മാത്രമാണ് നമുക്ക് ഈ സ്ഥിതിയിലേക്ക് എത്തിചേരാൻ കഴിഞ്ഞത്. കേരളത്തിലെ പതിനാലു ജില്ലകളിലും രോഗബാധ ഉണ്ടായിട്ടും തളരാതെ പിടിച്ചുനിന്നു. നിപ പ്രതിരോധ അനുഭവവും മുന്നൊരുക്കങ്ങളും മുതൽക്കൂട്ടായി. പൊതുജനങ്ങളുടെ ആത്മാർത്ഥ സഹകരണം കൊണ്ട് മാത്രമാണ് നമ്മൾ ഇന്ന് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നത്. നമുക്ക് കാലം സമ്മാനിച്ചത് കണ്ണീരിൻെറ കഥകൾ മാത്രം. ഓഖി, പ്രളയം, നിപ്പ ഒക്കെയും ഒറ്റക്കെട്ടായി അതി ജീവിച്ച നമ്മൾക്ക് ഇതിനെയും അതിജീവിക്കാൻ കഴിയും. . ഒരാൾ മതി എല്ലാ സംവിധാനങ്ങളും തകിടം മറിക്കാൻ. മരണത്തോടാണ് യുദ്ധം. പേടി വേണ്ട, ജാഗ്രത മതി, വിജയം അത് അനിവാര്യമാണ്. “ദൈവങ്ങൾ മാറി നിന്നപ്പോഴും നിഴലായി കൂടെ നിന്നവരെ മറക്കരുത് . അവർക്കുവേണ്ടി പ്രാർത്ഥിക്കാം”.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|