ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/സ്വാന്തനമാകുന്നമാലാഖ

സാന്ത്വനമാകുന്നമാലാഖ


സമാധാനത്തിൻറ പ്രതീകമായ മാലാഖമാരിൽ ഒരുവ്യക്തിയാണവൾ.ആശുപത്രികിടക്കയിൽ ജീവിതം തള്ളിനീക്കുന്നവരുടെ ആശ്വാസമാണവൾ.രോഗികളെ പരിചരിക്കാനോഅവരോട് സംസാരിക്കാനോ മടികാണിച്ചിരുന്നില്ല. കാരണംഅതൊക്കെ അവൾക്ക് ഇഷ്ടമാണ്.എല്ലാവരോടും എത്ര സന്തോഷത്തോടെയാണ്അവൾ സംസാരിച്ചിരുന്നത്.ഏവർക്കും ആ മാലാഖ പ്രിയപ്പെട്ടവളായിരുന്നു.

ആ ശുഭ്രവസ്ത്ര ധാരിയായഅവൾക്ക് വീട്ടിൽ അമ്മയും ഒരു കുഞ്ഞനിയത്തിയുമാണ് ഉള്ളത്.അനുജത്തിക്ക് രണ്ട് നയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്.അന്ന്അവൾഅഞ്ചാം ക്ളാസ്സിലായിരുന്നു പഠിച്ചിരുന്നത്.അമ്മ അച്ഛനില്ലെന്ന കുറവ് നികത്തിയാണ് അവരെ വളർത്തിയത്.പലവീടുകളിലും പാത്രങ്ങൾ കഴുകിയും തുണി്ലക്കിയും തൂത്തും തുടച്ചുംകിട്ടുന്നതുച്ഛമായ വരുമാനത്തിലാണ് ജീവിച്ചിരുന്നത്.മക്കൾ പഠനത്തിൽ മികവ് പുലർത്തിയിരുന്നത്കൊണ്ട്ആഅമ്മ അവർക്കുവേണ്ടി കഷ്ടപാടുകളെല്ലാംസഹിച്ചു. മൂത്തകുട്ടിക്ക് മനോഹരമായ ഒരു പേരുണ്ടായിരുന്നു-സുചിത്ര,അമ്മ സുചി എന്നു വിളിച്ചിരുന്നു അത് എല്ലാവരും ഏറ്റു വിളിച്ചു.സ്കൂളിൽ എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്ന.സുചിയെ അദ്ധ്യാപകർക്ക് മാത്രമല്ല എല്ലാവർക്കുംവളരെ ഇഷ്ടമായിരുന്നു.

താപമേറിയവെയിലും ആർക്കോവേണ്ടി പെയ്യുന്ന മഴയും മഞ്ഞുപെയ്യുന്ന ശിശിരവും അങ്ങനെ കാലം കടന്നു പോയി.സുചിത്ര നേഴ്സിങ്ങിന് ചേർന്ന് പഠിക്കുന്നകാലം,ഒരുദിവസം രാവിലെ അമ്മയ്ക്ക് എഴുന്നേല്ക്കാൻ കഴിയുന്നില്ല.അടുത്തുള്ളആശുപത്രിയിൽ പോയി ഡോക്ടർ പറഞ്ഞത് അമ്മയ്ക്ക് തളർവാതം ആണെന്നാണ്.അമ്മ വീടിൻ്റ വരുമാനമായിരുന്നു.അത് നിലച്ചു .പിന്നെ ജീവിച്ചതും പഠിച്ചതും ചികിത്സിക്കും എല്ലാം പണം തന്നത് സന്നദ്ധസംഘടനകളായിരുന്നു.പഠനം പൂർത്തിയായി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ജോലി ലഭിച്ചു.ചെന്നയിലാണ് ജോലി ലഭിച്ചത്.

ഒരു ദിവസം സാധാരണമല്ലാത്ത ചില രോഗലക്ഷണങ്ങളോടുകൂടി ഒരാൾആശുപത്രിയിൽവന്നു.ഡോക്ടർ അയാളെ കുറച്ചു ദിവസത്തേയ്ക്ക് അഡ്മിറ്റു ചെയ്യാൻനിർദ്ദേശിച്ചു.ആ രോഗിയെ പരിചരിച്ചത് സുചിത്രയായിരുന്നു.ആരോഗി ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങി.എന്നാൽ രണ്ട് മൂന്ന്ദിവസത്തിനകം ആരോഗം സുചിത്രയിലും പിടിപെട്ടു.അവളുടെ സ്രവത്തിൽനിന്നും ഒരു വൈറസിനെ കണ്ടെത്തിയിരുന്നു

.

അപ്പോഴേക്കും അവളുടെ രോഗം കഠിനമായി.വെൻ്റിലേറ്ററിലുമായി.മരണത്തെ മുഖാമുഖം കണ്ടു.കിടക്കയിൽ കിടന്നവൾ അമ്മയേയും അനുജത്തിയേയും കുറിച്ചോർത്തു. ഞാൻ ജീവിച്ചിരുന്നെങ്കിൽമാത്രമേ അവർക്ക് തുണയുള്ളൂ.എല്ലാം ദൈവനിശ്ചയം.അവളുടെ രോഗം കുറഞ്ഞുവന്നു.കുറച്ചുദിവസങ്ങൾക്ക് ശേഷംഅവൾ രോഗമുക്തിനേടി.വീണ്ടും അവൾആതുരസേവനമാകുന്ന തൻ്റ ജോലി തുടർന്നു.രോഗകിടക്കയിലായവർക്ക് വേണ്ടി അവൾഅമ്മയായും സഹോദരിയായും മകളായും ജീവിച്ചു.


അമൃതാവിജയ്
8 D ഗവ.എച്ച്.എസ്സ്.എസ്സ്.കരുനാഗപ്പള്ളി.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ