ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതിയംബ...

പ്രകൃതിയംബ...

പ്രകൃതിയാം അമ്മയുടെ
അഴകു നീ കണ്ടുഎവോ....
മലകളും പുഴകളും
വായുവും ചേർന്നൊത്ത
ദിവ്യമാം വസ്ത്രത്തിൻ
ചേലു നീ കണ്ടുവോ....
അധികാരമോഹിയാം
ഹേ.... മനുഷ്യാ....

പൊന്നുവിളയുന്ന
മേനിയുള്ളമ്മയെ
സ്മരിപ്പിൻ മാനവാ ,
പ്രകൃതിപുത്രാ......
അമ്മയുടെ മുത്തുക്കുടകളായവൃക്ഷ-
ങ്ങളെല്ലാം നീ വെട്ടി
തകർത്തിടുന്നു......

പാമ്പുപോലൊഴുകുന്ന
പുഴകളെയെല്ലാം നിൻ
രാക്ഷസയന്ത്രങ്ങൾ
ശാപ്പിടുന്നു........
മഴ,വായു,മേഘങ്ങൾ
നിന്റെ ക്രിയകൊണ്ട്
വിഷപൂർണ്ണമായി
മാറിടുന്നു........

കാടിന്റെ മക്കളെ
സുഖഭോഗങ്ങൾക്കായി
കൊല്ലുന്നു , ഇരുമ്പഴി -
ക്കൂട്ടിലാക്കീടുന്നു.....
നിൻ മാതാവെല്ലാം
നിനക്കായി നൽകുന്നു
എന്തിനത്യാഗ്രഹം
പ്രകൃതിപുത്രാ......

മതമാത്സ്യരാദികൾ
എല്ലാം വെടിഞ്ഞ്
നിന്നമ്മതൻ ചാരത്ത്
അണയുക നീ(2) .
 

വിനായക് SPC CADET
9 D ഗവ.എച്ച്. എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത