ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പുഴ തേങ്ങുകയാണ്...

പുഴ തേങ്ങുകയാണ്...

പ്രകൃതിതൻസൗന്ദര്യ ദാമമാം സുന്ദരീ,
എന്തിനീ കണ്ണുനീർ നിന്റെയുള്ളിൽ
എന്തിനീ പരിഭവം നിന്റെ യുളളിൽ?
ഞാനിന്ന് പ്രകൃതി തൻ
സൗന്ദര്യ ദാമമല്ല
കലികാലമിന്നെന്നെ മലിനമാക്കി
ക്രൂരത കൈമുതലാക്കി നടക്കുന്ന
മാനവനെന്നെ മലിനമാക്കി
കേൾക്കുന്നില്ലന്നവൻ ,
കാണുന്നില്ലിന്നവൻ,
അവൻതൻ ജീവന്റെ കണ്ണുനീര്
എത്രയോ പേർക്ക് ഞാൻ ദാഹമകറ്റി
എത്രയോ പേർക്ക് ഞാൻ ആശ്രയമായ്
എന്നിട്ടുമിന്നെന്തേ ഇങ്ങനെയായ്
കലികാലമെന്നെ തിരിച്ചറിഞ്ഞീടുമോ?
പ്രത്യാശയോടെ ഞാൻ തേങ്ങിടുന്നു
എൻ ജീവന്നു വേണ്ടി ഞാൻ തേങ്ങിടുന്നു

 

അഭിരാമി. എസ് SPC CADET
9A ഗവ. എച്ച്. എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത