ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഈ ദുരന്ത കാലത്തെയും നാം അതിജീവിക്കും

ഈ ദുരന്ത കാലത്തെയും നാം അതിജീവിക്കും

അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ചപ്രതിബന്ധങ്ങളെയൊക്കെ തകർത്തെറി‍ഞ്ഞുകൊണ്ടാണ് കഴിഞ്ഞ രണ്ട് വർഷം മുൻപ്കേരളത്തിൽ പ്രളയം എത്തിയത്. ഒന്നിരുട്ടി വെളുക്കുന്ന സമയം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴകി. ഇപ്പൊഴിതാ കണ്ണടച്ചു തുറക്കുന്ന നേരത്തിനുള്ളിൽനമ്മുടെ നാട്ടിൽഒരുമഹാമാരി പടർന്നുപിടിക്കുന്നു. ഒന്നു തുമ്മാനെടുക്കുന്ന സമയം അത്രയും മതി ആ വൈറസിന് ലോകത്തിന്റെ അതിർത്തികടന്നെത്തുവാൻ. അതിർത്തികളെ ഒന്നാകെ അവഗണിച്ചുകൊണ്ട് അതങ്ങനെ ആളിപ്പട രുകയാണ്. പ്രളയകാലത്ത് ചിലർ വീടുവിട്ടിറങ്ങാതിരുന്നതാണ് സമൂഹത്തിനും സർക്കാരിനും തലവേദനയായിരുന്നതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്താവരാണ് ഇന്ന് സമൂഹത്തിന് തലവേദന ആകുന്നത്.


നിറവും മണവും സ്വത്തും പദവിയും ഭാഷയും രാജ്യവുംനോക്കാതെ മനുഷ്യനെ കീഴടക്കുന്ന ഈ മഹാമാരിയെ തടുക്കാൻ ഒരുഒറ്റ വഴിയെ ഇപ്പോൾ നമുക്ക് മുന്നിലുള്ളു .വീട്ടിലിരിക്കുക,സമൂഹവുമായി അകലം പാലിക്കുക. അതിലൂടെ നാടിനൊപ്പം ചേരുക.മഹാപ്രളയത്തിൽ ഒരുമിച്ചു നിന്നവരാണ് നാം.ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം.

അമൽദേവ്
8 K ഗവ. എച്ച്. എസ്. എസ്. കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം