ഗവ.മോഡൽ.എച്ച്.എസ്.എസ്.ചെറുവട്ടൂർ/എന്റെ ഗ്രാമം
ചെറുവട്ടൂ൪
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗത്ത് കോതമംഗലം മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് ചെറുവട്ടൂർ . കോതമംഗലത്ത് നിന്ന് ഏകദേശം 8 കിലോമീറ്റർ (5.0 മൈൽ), മൂവാറ്റുപുഴയിൽ നിന്ന് 8 കിലോമീറ്റർ (5.0 മൈൽ), പെരുമ്പാവൂരിൽ നിന്ന് 16 കിലോമീറ്റർ (9.9 മൈൽ) അകലെയാണ് ഇത് സ്ഥാനം.
പ്രധാന പൊതു സ്ഥാപനങ്ങൾ
പായിപ്ര ഗ്രാമപഞ്ചായത്ത്, ഇതിനടുത്താണ്. ചെറുവട്ടൂർ അടിവാട്ടുകാവ്, ഇരമല്ലൂർ ഭഗമതി ക്ഷേത്രം എന്നിവ ഇതിനടുത്താണ്. പൂവ്വത്തൂർ ഗ്രാമം ഇതിനടുത്താണ്. പൂവ്വത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഇവിടെയാണ്.
ചരിത്ര സ്ഥലങ്ങൾ
- കല്ലിൽ ക്ഷേത്രം മേത്തല
- തൃക്കാരിയൂർ ക്ഷേത്രം
കേരളത്തിലെ ഒരു പ്രധാന ജൈനക്ഷേത്രമാണ് കല്ലിൽ ക്ഷേത്രം. ഒമ്പതാം നൂറ്റാണ്ടിലാണ് ഇത് സ്ഥാപിച്ചത്.ദുർഗയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.പഞ്ചലോഹ കവചം കൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു.ഇത് ഒരു ഗുഹാക്ഷേത്ര മാണ്. [1]
പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തിയ കേരളത്തിലെ അവസാനത്തെ ക്ഷേത്രമാണ് തൃക്കാരിയൂർ മഹാദേവ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. വൈദ്യനാഥ സങ്കല്പത്തിലുള്ള ശിവനാണ് പ്രധാന പ്രതിഷ്ഠ .
അഡ്മിനിസ്ട്രേഷൻ
ഇരമല്ലൂരിലാണ് വില്ലേജ് ഓഫീസ്
പഞ്ചായത്ത്: നെല്ലിക്കുഴി
പോലീസ് സ്റ്റേഷൻ:കോതമംഗലം
സ്കൂളുകൾ
GMHSS ചെറുവട്ടൂർ
Govt. UP സ്കൂൾ ചെറുവട്ടൂർ