വണ്ടി വണ്ടി ഞാനൊരു വണ്ടി
ഝുക്ക് ഝുക്ക് ഝുക്ക് തീവണ്ടി
ചൂളം വിളിക്കും തീവണ്ടി
ഇഴഞ്ഞു നീങ്ങും തീവണ്ടി
നീളത്തിലോടും തീവണ്ടി
പുകത്തുപ്പുന്നൊരു തീവണ്ടി
ബോഗികളങ്ങനെ വാൽപോലെ
പാളങ്ങളോ പാമ്പുപോലെ
വേഗത്തിലോടും തീവണ്ടി
ദൂരം താണ്ടും തീവണ്ടി
വണ്ടി വണ്ടി ഞാനൊരു വണ്ടി
ഝുക്ക് ഝുക്ക് ഝുക്ക് തീവണ്ടി