ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

തിരികെ സ്കൂളിലേക്ക്

   ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം വിദ്യാലയത്തെ ധന്യമാക്കിക്കൊണ്ട് കുഞ്ഞുമക്കൾ സ്കൂളിലേക്ക് എത്തിയ മനോഹര മുഹൂർത്തങ്ങളിലൂടെ...സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ച നാൾ മുതൽ ഇന്ന് വരെ കരുതലിൻ്റെ മുന്നൊരുക്കങ്ങൾക്കായി കൂടെ നിന്ന് നയിക്കുകയും സഹായിക്കുകയും ചെയ്ത ആദരണീയ വാർഡ് മെമ്പർ ശ്രീമതി ആര്യ സെബിൻ,PTA പ്രസിഡൻ്റ് ശ്രീ പ്രസാദ് ,വൈസ് പ്രസിഡൻ്റ് ശ്രീ റോയ് മാത്യു  എന്നിവർക്ക് വാക്കുകളാൽ നന്ദി  പറഞ്ഞാൽ  മതിയാവുകയില്ല..ഇവരുടെ നിസ്വാർത്ഥ സേവനത്തിന് വിദ്യാലയം എന്നും കടപ്പെട്ടിരിക്കുന്നു..കമ്മിറ്റി അംഗങ്ങളായ ശ്രീ ഷാബു, ശ്രീ അജാന്ത് ദേവൻ  എന്നിവർക്കും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...പ്രവേശനോത്സവം മനോഹരമാക്കിയ പ്രിയ രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ...ഇനിയും കരുതലോടെ മുന്നേറാം..

school opening
.