സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു വിശാലമായ ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ള്സ്സ് റൂമുകളാണ്. ഹൈസ്കൂളിന് പ്രത്യേകം ശീതീകരിച്ച കമ്പ്യൂട്ടർ ലാബും ലാബിൽ മുപ്പതോളം കമ്പ്യൂട്ടറുകളുമുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഈ ടെക്നിക്കൽ ഹൈസ്കൂളിൽ 3 പ്രധാന ട്രേഡുകളായി, ഇലക്ട്രോണിക്സ്, മോട്ടോർ മെക്കാനിക്ക് ( ഓട്ടോമൊെബൈൽ ) . വെൽഡിംഗ് എന്നീ ട്രേഡുകളും അനുബന്ധ ട്രേഡുകളായി കാർപ്പെന്ററി, ഫിറ്റിംഗ് , ഷീറ്റ് മെറ്റൽ, ഇലക്ടിക്കൽ എന്നീ ട്രേഡുകളും പഠിപ്പിച്ചു വരുന്നു. കൂടാതെ NSQF ട്രേഡുകൾ ആയി ഇലക്ട്രോണിക്സ് , ഓട്ടോമൊബൈൽ , ഇലക്ട്രിക്കൽ , സോളാർ എനർജി എന്നീ ബ്രാഞ്ചുകളും പഠിപ്പിച്ചു വരുന്നു.3 നിലയുളള അക്കാദമിക ബിൽഡിംങിൽ ക്ലാസ്‍മുറികൾ കൂടാതെ ഓഫീസ്, സൂപ്രണ്ടിന്റെ ഓഫീസ്,സ്റ്റാഫ്റൂം,ഗേൾസ്റൂം,എന്നിവയും പ്രവർത്തിച്ചു വരുന്നു.അക്കാദമിക ബിൽഡിംങിന് സമീപത്തായി കോ-ഓപ്പറേറ്റിവ് സ്റ്റോർ, ലൈബ്രറി ,ഓപ്പൺ ഓഡിറ്റോറിയം, മിനി ഓഡിറ്റോറിയം എന്നിവയും പ്രത്യേക കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.ഇവയ്ക്കു പുറമെ 2165 square feet ൽ പുതിയ കെട്ടിടം പണി പൂർത്തിയായി കൊണ്ടിരിക്കുന്നു.Workshop ,Library, Skill develop center എന്നിവയ്ക്കായി മാത്രമാണ് പുതിയ കെട്ടിടം.