സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏതൊരാൾക്കും ജ്ഞാനസമ്പാദനത്തിനുള്ള വാതായനങ്ങൾ തുറന്നു എന്നത് സ്മരണീയമായ ചരിത്ര മുഹൂർത്തമാണ്. 1090 ഇടവമാസം 4 -)൦ തീയതി 50 സെന്റ് സ്ഥലവും, 80 അടി നീളവും 18 അടി വീതിയും 10 അടി പൊക്കവും വരാന്തയോടുകൂടിയുള്ളതുമായ പള്ളിക്കൂടം കെട്ടിടവും 1800 ബ്രിട്ടിഷ് രൂപ വില പ്രകാരം തിരുവതാംകൂർ സർക്കാരിന് കൈമാറിയതായി തീറാധാരത്തിൽ പറയുന്നു.1112 -)൦ ആണ്ടു കന്നി മാസം 28 -)൦ തീയതിയും 1114 -)൦ ആണ്ടു മീനമാസം 19 -)൦ തീയതിയും നടത്തിയ തീറാധാരത്തിന്റെ പകർപ്പ് ഇന്നും സൂക്ഷിക്കുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഇതാണ് ഗവണ്മെന്റ് ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം.