എന്റെ വീട്

എന്റെ വീട് നല്ല വീട്
കുഞ്ഞു വീട് ഭംഗി വീട്
വീടിനുള്ളിലച്ഛനമ്മ
ചേച്ചി, ചേട്ടൻ
കുഞ്ഞനുജൻ
ഞാനുമുള്ള ചെറുകുടുംബം
വൃത്തിയോടെ അടിച്ചുവാരി
പരിസരങ്ങൾ
കാത്തിടുന്നു
അഴുക്കുമില്ല പൊടിയുമില്ല
കൊതുകു തരും രോഗമില്ല
നല്ല വായു നല്ല ജലം
എന്തു സുഖമെന്റെ വീട്ടിൽ

സംഗീത ദീപു
1 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത