ഒറ്റക്കെട്ടായ് നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകീടേണം സോപ്പിനാലേ
ശ്രദ്ധയോടീക്കാര്യമാവർത്തിക്കൂ
ഒറ്റക്കെട്ടായ് നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
നന്നായകലം പാലിക്കേണം
മാസ്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്തമാണെന്നൊരു
ചിന്തയിതെപ്പോഴുമുണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെക്കീഴ്പ്പെടുത്തു
ധാർമ്മികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ വരുത്തീടാതെ
ഓഖിയെ സുനാമിയെ നേരിട്ടൊരു
ധീരരാം സോദരരൂണ്ടിവിടെ
എത്രയും വേഗം തുരത്തീടേണം
സർക്കാരും നമ്മൾക്കു മുന്നിലുണ്ട്