പത്തുമാസം നൊന്തുപെറ്റമ്മയെന്നെ വളർത്തി
രാവെന്നും പകലെന്നും ഇല്ലാതെ
ബുദ്ധിമുട്ടി അമ്മ എന്നെ വളർത്തി
അമ്മതൻ കഷ്ടപ്പാടുകൾ എന്നിൽ
ജീവിതമെന്തന്നഭ്യസിപ്പിച്ചു
അമ്മതൻ വാത്സല്യമെന്നിൽ
കരുണയായി പൊഴിഞ്ഞു
അമ്മതൻ മാതൃത്വമെന്നിൽ
സ്നേഹമെന്തന്നഭ്യസിപ്പിച്ചു
അമ്മയെന്നെ നേരിന്റെ നേർവഴി
യെന്തെന്നറിയിച്ചു
മറ്റുള്ളവർ ചെയ്യുന്ന ചെറുകുറ്റങ്ങൾ
പൊറുക്കുവാനമ്മ പഠിപ്പിച്ചു