വുഹാനിൽ നിന്നൊരു മഹാമാരി
കൊറോണയെന്നൊരു പകർച്ചവ്യാധി
ആയിരങ്ങളെ കൊന്ന്
രാജ്യങ്ങളിലാകെ പടർന്നുകയറി
ഭീതി വിതച്ചൊരാ ഭീകരൻ
ഭാരതത്തിലും വന്നു കേറി
ഭീതിയല്ല വേണ്ടത്
കരുതലാണ് വേണ്ടത്
അകന്നു കഴിയാം തമ്മിൽ തമ്മിൽ
കൈ കഴുകാൻ സോപ്പ് കൊണ്ട്
എപ്പോഴും അണിയാം മുഖാവരണo
അകറ്റി നിർത്താം കൊറോണയെ
വീട്ടിൽ നിന്നും , നാട്ടിൽ നിന്നും
രാജ്യത്തു നിന്നു തന്നെയും .