ഗവ.എൽ.പി..ജി.എസ് കോന്നി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കോന്നി പഞ്ചായത്തിൽ മലയോര മേഖലയുടെ അറിവിൻെറ മുത്തശ്ശിയായ കോന്നി ഗവ. എൽ.പി. സ്കൂൾ സ്ഥാപിച്ചത് 1871 ൽ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവാണ്.ആദ്യകാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. കോന്നിയിലെ പ്രഗത്ഭരായ ആളുകൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. ഒരു കാലത്ത് വിദ്യാർത്ഥികളുടെ കുറവുമൂലം അടച്ചു പൂട്ടപ്പെട്ട ഈ വിദ്യാലയം ഇപ്പോൾ കോന്നി സബ് ജില്ലയിലെ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തപ്പെട്ടു. അച്ചൻകോവിലാറിൻെറ തീരത്ത് പ്രകൃതി രമണീയമായ നാടിൻെറ തിലകക്കുറി ചാർത്തി കോന്നി ടൗണിൻെറ ഹൃദയഭാഗത്തായി ചരിത്രത്തിൻെറ ഭാഗമായ നമ്മുടെ വിദ്യാലയം നില കൊള്ളുന്നു. ഇപ്പോൾ 150 ൻെറ നിറവിൽ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം.