സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്‌ ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു

ശ്രീനിവാസൻ വൈദ്യരുടെ മകൻ ശ്രീ. എസ്.ശങ്കർ ആയിരുന്നു ഈ സ്കൂളിൽ ആദ്യമായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥി. ആദ്യകാലത്ത് 2 ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂൾ സർക്കാർ ഏറ്റെടുത്തതിനു ശേഷം രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇന്ന് കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു പ്രൈമറി സ്കൂൾ ആണ്.