ആഹാ..ആഹാ… ഉണ്ണിയപ്പം
അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം
ഓഹോ… ഓഹോ… മിട്ടുക്കുട്ടാ
തിന്നല്ലേ… തിന്നല്ലേ… മിട്ടുക്കുട്ടാ
എന്താണമ്മേ… എന്താണമ്മേ….
ഞാനിതു തിന്നാലെന്താണമ്മേ…
നിത്യവും രാവിലെ പല്ലുതേച്ചു കുളിച്ചീടൂ…
വ്യത്തിയുള്ള വസ്ത്രം ധരിച്ചീടൂ…
ആഹാരത്തിൻ മുമ്പിൽ കൈകഴുകി എത്തീടൂ..
രോഗമുക്തി നേടീടൂ…