വിഷമാരി
ഭയമല്ല ഭയമല്ല ജാഗ്രത വേണം
ഭീതി അകന്നൊരു കരുതൽ വേണം
രാജ്യം ഒന്നായ് കൊറോണ എത്തുമ്പോൾ
ഭീതി അകറ്റി സന്നദ്ധരാകുക നാം
നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ
നമ്മൾ നമ്മളെ അറിയുന്നുവെങ്കിൽ
വിഷമാരി പെയ്യുന്നൊരീ നാട്ടിൽ
ചങ്ങലയിട്ടു പൂട്ടുക കൊറോണയെ
കൈകൾ കഴുകുക ഇടയ്ക്കിടെ നാം
പൊതു ഇടങ്ങളിൽ പോകാതിരിക്കുക നാം
വീടിനുള്ളിലിരിക്കുക നാം...