ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ

അതുപോലെതന്നെ പാഠ്യ വിഷയങ്ങളിൽ ഏറ്റവുമധികം മികവു പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചൂരക്കോട് സ്കൂൾ. അക്ഷരമുറ്റം ക്വിസ്, അറിവുത്സവം, ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്, മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ വരെ മത്സരിക്കുവാനും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നെടുവാനും കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പഠനോത്സവ ങ്ങളും അറിവു ഉത്സവങ്ങളും കലാ മേളകളും കായികമേളയും എല്ലാം സ്കൂളിൽ സംഘടിപ്പിച്ച വിജയികളെയാണ് ഞങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെ 9.00 മണിമുതൽ remediyal ക്ലാസ് നടത്താറുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വളരെയധികം പിന്തുണ ആണ് ഇതിന് ലഭിക്കാറുള്ളത്. പ്രെപ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്കായി മണലിൽ എഴുത്ത് പരിശീലിപ്പിക്കാറുണ്ട്. വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്. എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട് വായനാവാരം വുമായി ബന്ധപ്പെട്ട ഒരു മാസക്കാലം കവികളെയും അവരുടെ കവിതകളും പരിചയപ്പെടുത്തിക്കൊണ്ട് ഉച്ചയ്ക്ക് ശേഷം ഒരു "കുട്ടിക്കൂട്ടം"പരിപാടി നടത്താറുണ്ട്.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട്. ഓരോ ദിവസവും ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അസംബ്ലികൾ നടത്താറുണ്ട്. ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് ആയി കുട്ടികളെ തയ്യാറാക്കുന്നത്. എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കാറ്. അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് ആ അസംബ്ലിയിൽ ഏറ്റവും കൂടുതൽ പൊതുവിജ്ഞാന ക്വിസ് ഇന്ന് ഉത്തരം പറയുന്ന കുട്ടിക്ക് സമ്മാനവും ഉണ്ട്.ഓരോ ദിവസത്തെയും പത്രത്തിലെ ചോദ്യങ്ങൾ എഴുതി നോട്ടീസ് ബോർഡിൽ ഇട്ടശേഷം കുട്ടികൾക്ക് ഉത്തരം കണ്ടെത്താൻ അവസരം നൽകുന്നു. ഏറ്റവും കൂടുതൽ ഉത്തരം കണ്ടെത്തിയ കുട്ടിക്ക് സമ്മാനം നൽകുകയും ചെയുന്നു.