ക്രിസ്‌തുമസ്‌ ആഘോഷം

 

2023 ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബർ 23 ന് വർണ്ണശബളമായി ആഘോഷിച്ചു.സാന്താക്ലോസും ,കരോൾ ഗാനവും ,പുൽക്കൂടും ,ക്രിസ്തുമസ് ട്രീയും ,കേക്കും, കുട്ടികളുടെ കലാപരിപാടിയും എല്ലാം കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു .കുട്ടികൾ ക്രിസ്തുമസ് കാർഡുകൾ പരസ്പരം കൈമാറി.


ഓണാഘോഷം

 
 

കേരളീയരുടെ ദേശീയോത്സവമായ ഓണം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.മനോഹരമായ പൂക്കളം ഒരുക്കി മഹാബലിയെ വരവേറ്റു.കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കലമടി ,സുന്ദരിക്ക്‌പൊട്ടുതൊടൽ ,അമ്മമാരുടെ തിരുവാതിര ,വടംവലി തുടങ്ങിയവയിൽ ഏവരും ആഹ്ലാദത്തോടെ പങ്കെടുത്തു.വിഭവസമൃദ്ധമായ ഓണസദ്യഎല്ലാവരും ആസ്വദിച്ചു കഴിച്ചു.


ശിശുദിനാഘോഷം

നവംബർ 14 ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .കുട്ടികൾ നെഹ്‌റു വേഷം ധരിച്ചു വന്നു.നെഹ്രുത്തൊപ്പി നിർമ്മിച്ചു .വർണാഭമായ ശിശുദിനറാലി നടത്തി.വിവിധകലാപരിപാടികൾ കുട്ടികൾ അവധരിപ്പിച്ചു .മധുരം കഴിച്ചു കുട്ടികൾ സംതൃപ്തരായി.

കേരളപ്പിറവി

            കേരളപ്പിറവി വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.കുട്ടികൾ കേരള വേഷം ധരിച്ച് സ്കൂളിൽ എത്തി.കേരളഗാനാലാപനം ,പ്രസംഗം,ക്വിസ്,കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി.മധുരവിതരണം നടത്തി.

സ്വാതന്ത്ര്യദിനാഘോഷം