ഗവ.എൽ.പി.എസ്. അടൂർ/പ്രവർത്തനങ്ങൾ/2026-27
2026-27 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ശ്രീമതി സുനിത മനോജ് വാർഡ് കൗൺസിലർ അടൂർ മുനിസിപ്പാലിറ്റി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ബഹുമാനപ്പെട്ട AEO ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികളെ ചെണ്ടമേളത്തോടുകൂടി സ്വീകരിക്കുകയും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനം 2026
2026 27 വർഷത്തെ ലോക പരിസ്ഥിതി ദിനം വളരെ സംചിതമായിട്ട് ആഘോഷിച്ചു. രാവിലെ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം പകർന്നു. ഹരിത കർമ്മ സേന പ്രവർത്തകരുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം ഉണ്ടാക്കി. ബഹുമാനപ്പെട്ട കൗൺസിലർ ശ്രീമതി സുനിതാ മനോജ് അവർകളുടെ നേതൃത്വത്തിൽ സ്കൂളില് അധ്യാപകരും കുട്ടികളും ചേർന്ന് വൃക്ഷത്തൈ നട്ടു. ഹരിത കർമ്മ സേന അംഗങ്ങളെ സ്കൂളിന്റെ പേരിൽ ആദരിക്കപ്പെട്ടു. മഹാത്മാ സേവന സംഘത്തിന്റെ പ്രവർത്തകർ എത്തുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.