ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം / അവധിക്കാലം
അവധിക്കാലം
പതിവുപോലെ രാവിലെ ഉണർന്നു അമ്മയുടെ അനക്കമൊന്നുമില്ല സാധാരണ അമ്മ എന്നെ സ്കൂളിൽ വിടാൻ തിരക്കുപിടിക്കാറുള്ളതാണ്. സമയം കുറെ ആയപ്പോൾ ഞാൻ പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നു മതി അമ്മ പറഞ്ഞു ഇന്ന് സ്കൂളിലെ ഇനി അവധിയാണ് അടുത്ത അധ്യയനവർഷം സ്കൂളിൽ പോയാൽ മതിയെന്ന് എന്റെ മനസ്സിൽ ഭയങ്കര സന്തോഷം തോന്നി. അപ്പുറത്തെ കല്യാണിയുടെയും അമ്പാടിയുടെയും കൂടെ കളിക്കാല്ലോ മടിയെല്ലാം മാറ്റിവെച്ചു ഒരുങ്ങി ആട്ടിൻകുട്ടിയോട് യാത്രയും പറഞ്ഞു കല്യാണിയുടെ വീട്ടിലേക്കുപോകാൻ ചെരുപ്പെടുത്തിട്ടപ്പോൾ സിറ്റ്ഔട്ടിലിരുന്നു പത്രം വായിക്കുന്ന അപ്പുപ്പൻ പറഞ്ഞു എവിടെക്കാ ഇനി കുറച്ചുദിവസം കഴിഞ്ഞു കളിക്കാൻ വെളിയിൽ പോയാൽ മതി. അപ്പുപ്പൻ കാണാതെ അടുക്കള വാതിലിലൂടെ പുറത്തു കടക്കാമെന്നു വിചാരിച്ച എന്നെ അമ്മ വഴക്കു പറഞ്ഞു . വെളിയിൽ ഇറങ്ങരുതെന്നു പറഞ്ഞാൽ അനുസരിക്കില്ലേ. ചേച്ചിടെ കൂടെ അകത്തിരുന്നു കളിച്ചാൽ മതിയെന്ന്. അച്ഛനോട് അനുവാദം ചോദിക്കാൻ ചെന്നപ്പോൾ അച്ഛനും പറഞ്ഞു വീടിനു പുറത്തു പോകരുതെന്ന് എല്ലാവരും എന്താ ഇങ്ങനെ പറയുന്നേ? ചേച്ചിയോട് ചോദിച്ചപ്പോളാ അറിയുന്നേ പുറത്തു കൊറോണ വൈറസ് ആന്നെന്നും അതൊരു ഭീകരനാണ് എന്നും അത് എല്ലാവർക്കും പകർന്നു പിടിക്കുമെന്നും നമ്മളെല്ലാം കൊല്ലുമെന്നും. എനിക്ക് ഭയമായി ഞാൻ ഭയന്നിരിക്കുന്നത് കണ്ടു അമ്മുമ്മ കാര്യം തിരക്കി. അമ്മുമ്മ പറഞ്ഞു കൊറോണ വയറസിനെ അങ്ങനെ ഭയപ്പെടേണ്ട വ്യക്തിശുചിത്വം ഉണ്ടെങ്കിൽ അത് നമുക്കു വരില്ലെന്ന്. അത് കേട്ടതും എനിക്ക് സന്തോഷമായി വാർത്തകൾ കണ്ടപ്പോൾ മനസിലായി വ്യക്തിശുചിത്വം പാലിച്ചാൽ ഈ വൈറസ് പകരില്ലന്ന കാര്യം. എനിക്ക് മാത്രം വരാതിരുന്നിട്ടു കാര്യമില്ലല്ലോ. അത്യാവിശ്യസാധനങ്ങൾ വാങ്ങാൻ പുറത്തു പോയിട്ട് വരുന്ന അച്ഛന് ഞാനാണ് കൈ കഴുകാൻ സോപ്പ് കൊണ്ട് കൊടുക്കുന്നത് പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിലിരുന്നു കഥാപുസ്തകങ്ങൾ വായിച്ചു ചിത്രം വരച്ചു കുട്ടുകാരെയൊക്കെ ഫോണിൽ വിളിച്ചു വിശേഷം തിരക്കി . അപ്പൂപ്പന്റെ കൂടെ പച്ചക്കറിത്തോട്ടം ഉണ്ടാകുന്നതിൽ സഹായിച്ചു. എന്റെ തോട്ടത്തിൽ ഇന്ന് പാവലിനു വള്ളികൾ വന്നു അതിന്റെ സന്തോഷത്തിലാണ് ഞാൻ. ലോകത്തെ ഈ മഹാവിപത്തിൽ നിന്നും ദൈവം രക്ഷിക്കട്ടെ
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ |