ഒരു കണ്ണീരു വർത്തുകൊണ്ടീ ലോക
വ്യഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ
നാളെ അതിജീവനത്തിൻ കഥപറയാം..
സൃഷ്ടിച്ച സ്രഷ്ടാവ് പോലും പകച്ചു
പോയതിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ
നേർത്ത സമവാക്യം ഒന്നതിൽ പിറവികൊണ്ടു
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല
മനുജാ നിൻകർമ്മഫലം വൻമതിൽ താണ്ടിയാ കോട്ടകൾ
തച്ചുടച്ചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി..
അകന്നിരിക്കാം രക്തബന്ധങ്ങൾ
ഒക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും
വാനോളംവാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുരസേവകർ നീതിതൻ പാലകർ
ലോകാ:സമസ്താ സുഖിനോഭവന്തു: